ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ പുറത്ത്


അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം സീസണിലെ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ബാംഗ്ലൂരിനെതിരെ ഹൈദരാബാദിന് ആറ് വിക്കറ്റ് വിജയം. ആദ്യം ബാറ്റിംഗിനിറങ്ങിയ ബാംഗൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് നേടി. ഇത് പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നാല് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടിയാണ് വിജയിച്ചത്.ഇതോടെ മത്സരത്തില്‍ നിന്നും ബാംഗ്ലൂര്‍ പുറത്തായിരിക്കുകയാണ്.

ഹൈദരാബാദിന് വേണ്ടി ബാറ്റിംഗിനിറങ്ങിയ കെയ്ന്‍ വില്യംസണ്‍ 44 പന്തില്‍ 50 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. മനീഷ് പാണ്ഡെ 21 പന്തില്‍ 24 റണ്‍സ് നേടി. ടീം ക്യാപ്ടന്‍ ഡേവിഡ് വാര്‍ണര്‍ 17 പന്തില്‍ 17 റണ്‍സ് നേടി. ജേസണ്‍ ഹോള്‍ഡര്‍ 20 പന്തില്‍ 24 റണ്‍സും പ്രിയം ഗാര്‍ഗ് 14 പന്തില്‍ 7 റണ്‍സും നേടി. ടോസ് നേടിയ ഹൈദരാബാദ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...