ഇന്ത്യയുടെ എക്കാലത്തെയും കരുത്താര്‍ന്ന ഉരുക്കുവനിത ഇന്ദിരാ പ്രിയദര്‍ശിനിയുടെ നൂറ്റിമൂന്നാം ജന്മദിനമാണിന്ന്. 1917 നവംബർ പത്തൊമ്പതിന് അലഹബാദിലാണ് ഇന്ദിരാ ഗാന്ധി ജനിക്കുന്നത്. 1966ൽ ആദ്യ വനിതാ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ദിര ഗാന്ധി, അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലൂടെ കുപ്രസിദ്ധയായി. 1966–77 കാലഘട്ടത്തിലും, പിന്നീട് 1980 മുതൽ മരണം വരേയും നാലു തവണയായി ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച ഇവർ തന്റെ പിതാവിനു ശേഷം ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച പ്രധാനമന്ത്രിയാണ്.
അടിയന്തരാവസ്ഥക്ക് ശേഷം നടന്ന 1977ലെ തെരഞ്ഞെടുപ്പിലും, 1980ലും വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ദിരാ ഗാന്ധി 1984ന് സ്വന്തം അംഗരക്ഷകരാൽ വധിക്കപ്പെട്ടു. ഭീകരവാദികളുടെ ആക്രമണം നേരിട്ട് അവസാന തുള്ളി രക്തവും വാര്‍ന്നു തീരുന്നതു വരെ, ഈ രാജ്യത്തെയും ജനതയെയും സ്നേഹിച്ച, സേവിച്ച ഇന്ദിരാ പ്രിയദര്‍ശിനിയുടെ ഓര്‍മകള്‍ക്കു മുന്നില്‍ ഒരു ജനതയുടെ പ്രണാമം.