ഐഎസ്എല്‍ ഫുട്ബോളില്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്നു തുടക്കമാവും. സെമിയിലെ ആദ്യ പാദ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂര്‍ എഫ്സിയെ നേരിടും.
ടൂര്‍ണമെന്റിലെ ഏറ്റവും സ്ഥിരതയുള്ള ടീമുകളിലൊന്നായ ജംഷഡ്പൂരിന് എതിരെ ഇറങ്ങുമ്ബോള്‍ മഞ്ഞപ്പടയ്ക്ക് ഇന്ന് കരുതലോടെ വേണം കളിക്കാന്‍.
എന്നാല്‍ മറുവശത്ത് നിരാശാജനകമായ പല സീസണുകള്‍ക്ക് ശേഷം ഇത്തവണ ഇവാന് വുകോമനോവിച്ച് എന്ന പുതിയ പരിശീലകന് കീഴിലിറങ്ങിയ കേരളം മിന്നുന്ന പ്രകടനങ്ങളോടെയാണ് സെമിയിലെത്തിയത്. എതിരാളികളായ ജംഷഡ്പൂര്‍ ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ സെമി ഫൈനല്‍ മത്സരത്തിനിറങ്ങുന്ന എന്ന പ്രത്യേകതയും ഉണ്ട്.
ബ്ലാസ്റ്റേഴ്സ് നിരയില്‍ പരിക്കേറ്റ താരങ്ങളെല്ലാം തിരികെയെത്തിയതും ഫിറ്റ്നെസ് വീണ്ടെടുത്തതും കരുത്താകും. ഈ സീസണില്‍ ജംഷഡ്പൂര്‍ രണ്ട് തവണ നേരിട്ടപ്പോഴും അവരെ കീഴടക്കാന്‍ ബ്ലാസ്റ്റേഴ്സിനായിരുന്നില്ല. ആദ്യ പാദത്തില്‍ ജയിച്ച് രണ്ടാം പാദത്തില്‍ അധികം സമ്മര്‍ദമില്ലാതെ കളിക്കാനാവും ഇരുടീമുകളും ശ്രമിക്കുക.
കൊവിഡ് മൂലം മത്സരങ്ങളെല്ലാം ഗോവയിലായതിനാല്‍ ഇരുപാദങ്ങളിലായി നടക്കുന്ന സെമി പോരാട്ടത്തിന് ഗോവ മാത്രമാണ് വേദി. ഇന്നു വൈകിട്ട് ഏഴരയ്ക്കാണ് മത്സരത്തിന്റെ കിക്കോഫാകും.