ഐഎസ്എല്ലിൽ ഒഡീഷാ എഫ്‌സിക്കെതിരെ ഹൈദരാബാദ് എഫ്‌സിക്ക് മിന്നും ജയം

ഐഎസ്എല്ലിൽ ഒഡീഷാ എഫ്‌സിക്കെതിരെ ഹൈദരാബാദ് എഫ്‌സിക്ക് മിന്നും ജയം. ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് ഹൈദരാബാദിന്റെ ജയം ഹൈദരാബാദിനായി ബെർതലോമിയോ ഓഗ്ബച്ചേ ഇരട്ടഗോൾ നേടി. ഏഴ് ഗോളുകൾ പിറന്ന മത്സരത്തിൽ ഇരുകൂട്ടർക്കും ആദ്യം ലഭിച്ചത് സെൽഫ് ഗോൾ ഭാഗ്യമായിരുന്നു. മുപ്പത്തിയൊൻപതാം മിനിട്ടിൽ ബെർതലോമിയോ ഓഗ്ബച്ചേ ഹെഡറിലൂടെ ഹൈദരാബാദിനെ മുന്നിലെത്തിച്ചു. അമ്പത്തിനാലാം മിനിട്ടിൽ എഡ്യൂഗാർഷിയ ഹൈദരാബാദിന്റെ മൂന്നാം ഗോൾ നേടി. അറുപതാം മിനിട്ടിൽ അനികേത് ജാഥവ് നൽകിയ പന്ത് വലയിലെത്തിച്ച് ഓഗ്ബച്ചേ ഡബിൾ തികച്ചു. എഴുപത്തിരണ്ടാം മിനിട്ടിൽ ഒഡീഷ പ്രതിരോധ നിരയെ കാഴ്ചക്കാരാക്കി ജാവിയർ സിവേരിയേ അഞ്ചാം ഗോളും നേടി.എൺപത്തിയാറാം മിനിട്ടിൽ ജാവോ വിക്ടർ പെനാൾട്ടിയിലൂടെ ഹൈദരാബാദിന്റെ ഗോൾ പട്ടിക തികച്ചു. തകർപ്പൻ ജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ഐഎസ്എല്ലിൽ ഇന്ന് എടികെ മോഹൻ ബഗാൻ – എഫിസി ഗോവയെ നേരിടും. രാത്രി ഏഴരയ്ക്ക് ഫറ്റോർഡ സ്റ്റേഡിയത്തിലാണ് മത്സരം.

https://www.mediaoneonline.com/sports/hyderabad-fc-beat-odisha-fc-by-a-huge-margin-in-isl-162975

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....