പാകിസ്താന് നഗരമായ പെഷവാറിലെ പള്ളിയിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ 57 പേര് കൊല്ലപ്പെടുകയും 200 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
വെള്ളിയാഴ്ച പെഷാവറിലെ ക്വിസ ഖവാനി ബസാര്‍ പരിസരത്തുള്ള ജാമിയ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ഥന സമയത്താണ് ബോംബ് സ്ഫോടനം ഉണ്ടായത്. പള്ളിയിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ച രണ്ടുപേരില്‍ ഒരാളായിരുന്നു ചാവേറെന്ന് പൊലീസ് പറഞ്ഞു. കാവല്‍ നിന്ന പൊലീസുകാര്‍ക്കുനേരെ ഇവര്‍ വെടിയുതിര്‍ത്തു.
തുടര്‍ന്നാണ് സ്ഫോടനമുണ്ടായത്. പൊലീസുകാരില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഷിയാ വിശ്വാസികളെ ലക്ഷ്യമിട്ട് നടത്തിയ ചാവേര്‍ സ്ഫോടനത്തെ പാകിസ്താന് മനുഷ്യാവകാശ കമ്മീഷന് (എച്ച്ആര്‍സിപി) ശക്തമായി അപലപിച്ചു.
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്ച ചാവേര്‍ സ്ഫോടനത്തെ അപലപിച്ചു. ”വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ പാകിസ്താനിലെ പെഷവാറിലെ പള്ളിയില്‍ നടന്ന ഭീകരാക്രമണത്തെ ഞാന്‍ അപലപിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് എന്റെ അനുശോചനം, പാകിസ്ഥാനിലെ ജനങ്ങളോടുള്ള എന്റെ ഐക്യദാര്‍ഢ്യം അറിയിക്കുന്നു” യുഎന്‍ മേധാവി ട്വീറ്റ് ചെയ്തു.