പുതിയ വകഭേദം: വീണ്ടും മാസ്ക് നിർബന്ധമാക്കി ഇസ്രായേൽ

വാക്സിൻ വിതരണത്തിൽ ലോകത്തിൽ തന്നെ മുൻനിരയിൽ നിൽക്കുന്ന ഇസ്രായേൽ വീണ്ടും മാസ്കുകൾ നിർബന്ധമാക്കി. കൊറോണവൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് വ്യാപിക്കാൻ തുടങ്ങിയതോടെയാണ് ഈ നീക്കം. രാജ്യത്തെ പ്രായപൂർത്തിയായവരുടെ 85 ശതമാനം പേർക്കും വാക്സിൻ നൽകിയ ഇസ്രായേൽ മാസ്ക് ധാരണം നിർബന്ധമാക്കിയ നടപടി പിൻവലിച്ചിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച ദിവസങ്ങളായി രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയായിരുന്നു. ഇന്നലെ 227 പുതിയ കോവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തതായി ഇസ്രായേലിലെ കോവിഡ് പ്രതിരോധങ്ങൾക് നേതൃത്വം നൽകുന്ന ഡോ. നാഷ്മാൻ ആഷ് പറഞ്ഞതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച ഉച്ച മുതൽ രാജ്യത്ത് മാസ്ക് നിർബന്ധമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഡെൽറ്റ വകഭേദം കുട്ടികളുൾപ്പെടെയുള്ള വാക്സിനെടുക്കാത്തവർക്കിടയിൽ വ്യാപിച്ചതോടെയാണ് പുതിയ നിയന്ത്രണം. വാക്സിനെടുത്തവർക്കിടയിലും പുതിയ വകഭേദം കണ്ടെത്തിയെങ്കിലും അത്ര ഗുരുതരമല്ലെന്നാണ് റിപോർട്ടുകൾ. നേരത്തെ, അടുത്ത മാസം ഒന്നാം തീയതി മുതൽ രാജ്യം വിനോദ സഞ്ചാരത്തിന് തുറന്നു കൊടുക്കാനുള്ള തീരുമാനം ആഗസ്റ്റ് ഒന്നിലേക്ക് മാറ്റിയിരുന്നു. 6429 പേരാണ് ഇതുവരെ ഇസ്രായേലിൽ കോവിഡ് ബാധിച്ച് മരിച്ചത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ അപമാനിച്ചു; വിശദീകരണവുമായി വി.പി ശ്രീനിജിൻ

സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ നിരവധി തവണ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്ന് വി.പി ശ്രീനിജിൻ എംഎൽഎ. ഐക്കര പഞ്ചായത്തിലെ കൃഷി ദിനാഘോഷത്തിലാണ് പരസ്യമായി തന്നെ അപമാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റടക്കം സദസിലിരിക്കുമ്പോഴായിരുന്നു അപമാനിച്ചത്....

മികച്ച സംവിധായകന്‍ ബേസില്‍; ഏഷ്യന്‍ അവാര്‍ഡ്‌സില്‍ ഇന്ത്യയുടെ അഭിമാനം

മികച്ച സംവിധായകനുള്ള ഈ വര്‍ഷത്തെ ഏഷ്യന്‍ അക്കാദമി അവാര്‍ഡ് ബേസില്‍ ജോസഫിന്. മിന്നല്‍ മുരളി എന്ന ചിത്രത്തിനാണ് പുരസ്‌കാരം. പതിനാറ് രാജ്യങ്ങളിലെ ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. പുരസ്‌കാരവിവരം തന്റെ സാമൂഹികമാധ്യമത്തിലൂടെ നടനും സംവിധായകനുമായ ബേസിലാണ് അറിയിച്ചത്. സിംഗപ്പൂരില്‍...

പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസില്‍ പോലീസിനെ കുരുക്കിലാക്കി ഒന്നാംപ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി

പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസില്‍ പോലീസിനെ കുരുക്കിലാക്കി ഒന്നാംപ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി. പോലീസ് നിര്‍ബന്ധിച്ച്‌ കുറ്റസമ്മതം നടത്തിച്ചെന്നാണ് മജിസ്ട്രേറ്റിന് രഹസ്യ മൊഴി നല്‍കിയത്..നെയ്യാറ്റിന്‍കര രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുമ്ബാകെയാണ് രഹസ്യമൊഴി നല്‍കിയത്....