സമാധാനത്തിനുള്ള നോബല്‍ സമ്മാന പട്ടികയില്‍ ബെഞ്ചമിൻ നെതന്യാഹുവും

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനേയും അബുദാബി കിരീടവകാശി മൊഹമ്മദ് ബിന്‍ സയ്യദ് അല്‍ നഹ്യാനേയും സമാധാന നോബലിന് ശുപാര്‍ശ ചെയ്തു. അടുത്തവര്‍ഷത്തെ പുരസ്‌കാരത്തിനായാണ് ഇരുവരേയും ശുപാര്‍ശ ചെയ്തത്. ഐറിഷ് നൊബേല്‍ പുരസ്‌കാര ജേതാവ് ഡേവിഡ് ട്രിംബിളാണ് ഇരുവരേയും നാമനിര്‍ദേശം ചെയ്തത്. വടക്കന്‍ അയര്‍ലണ്ടിലെ മുന്‍ മന്ത്രിയായിരുന്ന ട്രിംബിള്‍ 1998 -ലാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയത്. നൊബേല്‍ പുരസ്‌കാര സമിതിയാണ് നാമനിര്‍ദേശം ലഭിച്ചവരില്‍ നിന്ന് ജേതാക്കളെ പ്രഖ്യാപിക്കുക. സെപ്തംബറിലാണ് യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങളുമായി ഇസ്രായേല്‍ നയതന്ത്രബന്ധം ബന്ധം പുനഃസ്ഥാപിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയിലായിരുന്നു കരാര്‍.

അടുത്തിടെ ബെഞ്ചമിന്‍ നെതന്യാഹുവും സൗദി കിരീടാവകാശിയും സൗദിയില്‍ വച്ച്‌ രഹസ്യ ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഒപ്പമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.. സൗദി -ഇസ്രയേല്‍ നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച്ച നടന്നതെന്നാണ് സൂചന.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...