ഐഎസ്‌ആര്‍ഒ ചാരക്കേസ്: രണ്ട് കോടി നഷ്ടപരിഹാരം‍ ആവശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയ ഹസ്സനും സുപ്രീംകോടതിയില്‍

ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയ ഹസ്സനും സുപ്രീംകോടതിയെ സമീപിച്ചു. തങ്ങള്‍ നേരിട്ട നിയമവിരുദ്ധ തടങ്കലടക്കം കണക്കാക്കി രണ്ടുകോടി രൂപ വീതം അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കി നല്‍കണമെന്നാണ് ആവശ്യം. ലോഡ്ജ് മുറിയില്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ച ഇന്‍സ്‌പെക്ടര്‍ പി. വിജയനെതിരെ പ്രത്യേകം കേസെടുക്കണമെന്നും മറിയം റഷീദ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുവരും സിബിഐ മുഖേനെയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

സംഭവത്തില്‍ കുറ്റക്കാരായ പതിനെട്ട് പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് രണ്ട് കോടി രൂപ നഷ്ടപരിഹാരം ലഭിക്കണമെന്നാണ് ആവശ്യം. കേരള പോലീസിലേയും ഇന്റലിജന്‍സ് ബ്യുറോയിലെയും ഉദ്യോഗസ്ഥരാണ് ഐഎസ്‌ആര്‍ഒ ചാരക്കേസ് അന്വേഷിച്ചത്. 1994 ഒക്ടോബര്‍ 13ന് ഉച്ചയ്ക്ക് രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലാണ് തിരുവനന്തപുരത്തെ സാമ്രാട്ട് ഹോട്ടലിലെ മുറിയില്‍ എസ്.വിജയന്‍ ലൈംഗീകമായി പീഡിപ്പിച്ചതെന്ന് അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്.

അനധികൃതമായി മൂന്ന് വര്‍ഷവും ആറ് മാസവും തടങ്കലില്‍ പാര്‍പ്പിച്ചതിനും ലൈംഗീക പീഡനത്തിനുമാണ് നഷ്ടപരിഹാരം തേടിയിരിക്കുന്നത്. ഒരു വര്‍ഷത്തോളം ദേശീയ സുരക്ഷാ നിയമം ചുമത്തി വിചാരണ പോലുമില്ലാതെയാണ് തടങ്കലില്‍ പാര്‍പ്പിച്ചതെന്ന് ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്.

കളളക്കേസില്‍ ജയലിലടയ്ക്കപ്പെട്ട നമ്ബി നാരായണന് നഷ്ടപരിഹാരം നല്‍കിയ സുപ്രീംകോടതി ഉത്തരവിന് തുടര്‍ച്ചയായിട്ടാണ് ഇരുവരുടേയും നീക്കം. മൂന്നരവര്‍ഷത്തോളം വിചാരണപോലും ഇല്ലാതെ ജയിലില്‍ കിടന്നെന്നും തുടര്‍ന്നുളള ജീവിതം വഴിമുട്ടിയെന്നുമാണ് ഇരുവരുടെയും ഹര്‍ജിയിലുളളത്.

മാലി ചാരവനിതകളെന്ന് മുദ്രകുത്തിയാണ് കളളക്കേസില്‍ ജയിലിലടയ്ക്കപ്പെട്ടത്. തങ്ങളെയും ഐഎസ് ആര്‍ ഒ ശാസ്ത്രജ്ഞരേയും ചാരക്കേസില്‍ കുടുക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ കോടികള്‍ സമ്ബാദിച്ചതിലും അന്വേഷണം വേണമെന്നും ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ ആദ്യഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഇന്‍സ്‌പെക്ടര്‍ എസ്. വിജയന്റെ വ്യക്തിവൈരാഗ്യമാണ് ചാരക്കേസിന് ആധാരമായതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ സിബിഐ പരിഗണിക്കുന്ന ഐഎസ്‌ആര്‍ഒ ഗൂഡാലോചനക്കസില്‍ പ്രതികള്‍ക്കോ സാക്ഷികള്‍ക്കോ പുതുതായി എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ അന്വേഷണസംഘത്തെ അറിയിക്കാനാണ് നേരത്തെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് മറിയം റഷീദയും ഫൗസിയ ഹസനും സിബിഐ മുഖാന്തരം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...