ഐഎസ്ആര്‍ഒ ചാരക്കേസില്‍ മുന്‍ ഐബി ഉദ്യോഗസ്ഥനെ പ്രതി ചേര്‍ത്ത് സിബിഐ. മുന്‍ ഡെപ്യൂട്ടി സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫിസര്‍ പി. എസ് ജയപ്രകാശിനെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. വിശദമായ അന്വേഷണത്തിനായി ഡല്‍ഹിയില്‍ നിന്ന് സിബിഐ സംഘമെത്തും.
കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ പി. എസ് ജയപ്രകാശ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കേസ് ഹൈക്കോടതി നാളെ പരിഗണിക്കും.