കനേഡിയന്‍ കോടതിയില്‍ പാപ്പര്‍ ഹര്‍ജി നല്‍കി കെ.പി. യോഹന്നാന്‍

KP Yohannan, Metropolitan of the Believers Church, and Founder & Director of Gospel for Asia (GFA).

അനധികൃത വിദേശ സഹായം സംബന്ധിച്ച്‌ വെട്ടിലായ ബിലീവേഴ്സ് ചര്‍ച്ച്‌ മേധാവി കെ.പി. യോഹന്നാന്‍ നടപടികളില്‍ നിന്ന് രക്ഷപെടാന്‍ കനേഡിയന്‍ കോടതിയില്‍ പാപ്പര്‍ ഹര്‍ജി നല്‍കി. ആറായിരത്തിലേറെ കോടി രൂപയുടെ സഹായ ധനം ദുരുപയോഗം ചെയ്തതായി വിദേശികൾ പരാതി നൽകിയതിന് പിന്നാലെയാണ് പാപ്പർ ഹർജ്ജി നൽകിയത്.

കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി ബിലീവേഴ്സ് സ്ഥാപനങ്ങളില്‍ നടന്ന റെയ്ഡില്‍ കണക്കില്‍പ്പെടാത്ത കോടികളാണ് കണ്ടെത്തിയത്. തിരുവല്ലയിലെ ആസ്ഥാനത്തും മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമടക്കമാണ് ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയത്. കണക്കില്‍ പെടാത്ത പണത്തിന് പുറമെ നിരോധിച്ച നോട്ടുകളും ഇവിടെ നിന്ന് പിടികൂടിയിരുന്നു. നിരോധിച്ച 500 ന്റെയും 1000 ത്തിന്റെയും നോട്ടുകളായിരുന്നു പിടികൂടിയത്.

പ്രാഥമിക പരിശോധനയില്‍ തന്നെ 300 കോടിരൂപയുടെ അനധികൃത ഇടപാടുകള്‍ നടന്നതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. 2012ല്‍ കെ.പി. യോഹന്നാനെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 1990 മുതല്‍ 2011 വരെ 48 രാജ്യങ്ങളില്‍ നിന്നായി രണ്ട് ട്രസ്റ്റുകള്‍ക്കുമായി 1544 കോടി രൂപയാണ് ബിലീവേഴ്‌സ് ചര്‍ച്ചിന് ലഭിച്ചത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

പോളണ്ടിനെ തകർത്ത് ലോകകപ്പ് ഫ്രാൻസ് ക്വാർട്ടറിൽ

പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പോളണ്ടിനെ തകർത്ത് ഫ്രാൻസ് ക്വാർട്ടറിൽ, ഇരു പകുതിയിലും പൊരുതിക്കളിച്ച പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് തോൽപ്പിച്ചത്. എംബാപ്പേ തകർത്താടിയ മത്സരത്തിൽ ആധികാരികമായായിരുന്നു ഫ്രഞ്ച് വിജയം, ആദ്യ പകുതിയിലും രണ്ടാം...

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദം: പേര് വിലക്കി ഫിലിം ചേംബർ

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ചിത്രത്തിന് ‘ഹിഗ്വിറ്റ’ എന്ന പേര് വിലക്കി ഫിലിം ചേംബർ. ഹിഗ്വിറ്റ എൻ.എസ് മാധവന്റെ പ്രശസ്തമായ നോവലെന്നും ചേംബർ. അതേസമയം ഹിഗ്വിറ്റ എന്ന പേര് പിൻവലിക്കില്ലെന്ന നിലപാട് സംവിധായകൻ...

‘ക്ഷണിക്കപ്പെട്ടത് ജൂറി തലവനായി, ചെയ്തത് എന്റെ ജോലി മാത്രം’; കശ്മീര്‍ ഫയല്‍സ് വിവാദത്തില്‍ വിശദീകരണവുമായി നാദവ് ലാപിഡ്

‘ദ കശ്മീര്‍ ഫയല്‍സ്’ സിനിമയെ വള്‍ഗര്‍, പ്രൊപ്പഗാണ്ട എന്നു വിശേഷിപ്പിച്ച ഗോവന്‍ ചലച്ചിത്രമേള ജൂറി തലവനും ഇസ്രയേലി ചലച്ചിത്ര സംവിധായകനുമായ നാദവ് ലാപിഡിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്. ഈ ചിത്രം കണ്ടിട്ട് അസ്വസ്ഥതയും നടുക്കവുമുണ്ടായെന്നും ഈ...