ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയ‍ര്‍ത്തണമെന്ന് ശുപാര്‍ശ

ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തണമെന്ന് ശുപാർശ. 56-ൽ നിന്ന് 58 ആക്കി പെൻഷൻ പ്രായം ഉയര്‍ത്തണമെന്നാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതി രജിസ്റ്റാ‍ര്‍ ജനറൽ സംസ്ഥാന സർക്കാരിന് കത്ത് നൽകി.ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്കാണ് കത്ത് നൽകിയത്.ചീഫ് ജസ്റ്റീസ് നിയോഗിച്ച ജ‍‍ഡ്ജിമാരുടെ സമിതി പെൻഷൻ പ്രായം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് പഠിച്ചതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇവർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പെൻഷൻ പ്രായം രണ്ടു വർഷം കൂടി നീട്ടണമെന്ന് ആവശ്യപ്പെടുന്നത്. പെൻഷൻ പ്രായം ഉയർത്തുന്നത് ഹൈക്കോടതി പ്രവർത്തനത്തിന് ഗുണകരമാകുമെന്നാണ് ശുപാർശയിൽ പറയുന്നത്.പെൻഷൻ പ്രായം വര്‍ധിപ്പിക്കുന്നത് വഴി പരിചയ സമ്പന്നരായ മുതിർന്ന ഉദ്യോഗസ്ഥരുടെ സേവനം കൂടുതലായി പ്രയോജനപ്പെടുത്താനാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പെൻഷൻ പ്രായം വര്‍ധിപ്പിക്കുന്ന കാര്യത്തിൽ സര്‍ക്കാര്‍ വേഗം തീരുമാനമെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞ ഒക്ടോബര്‍ 25-നാണ് രജിസ്ട്രാര്‍ ഇക്കാര്യം ആവശ്യപ്പെട്ട് സ‍ര്‍ക്കാരിലേക്ക് കത്ത് നൽകിയത്

 

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...