യൂറോ കപ്പിൽ ഇറ്റലിക്ക് വിജയ് തുടക്കം

യൂറോ കപ്പ് ഫുട്ബോളില് ഇറ്റലിക്ക് വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തില് മറുപടിയില്ലാത്ത മൂന്നു ഗോളുകള്ക്ക് ഇറ്റലി തുര്ക്കിയെ തകര്ത്തു. റോമിലെ ഒളിമ്ബിക് സ്റ്റേഡിയത്തില് തുര്ക്കിയുടെ പ്രതിരോധാത്മക ഫുട്ബോളിനു മേല് അന്തിമവിജയം ഇറ്റലിയുടെ ആക്രമണ ഫുട്ബോളിനായിരുന്നു.

ഇമ്മോബീലും ഇന്സിഗ്നേയും ബെറാര്ഡിയും നിരന്തരം ഗോള് മുഖത്ത് ഭീഷണി ഉയര്ത്തിയെങ്കിലും ആദ്യപകുതിയില് ഗോള് വഴങ്ങാതെ തുര്ക്കി പ്രതിരോധം പിടിച്ചു നിന്നു. അന്പത്തിമൂന്നാം മിനിറ്റില് അസൂറിപ്പട കാത്തിരുന്ന ഗോളെത്തി. ബെറാര്ഡിയുടെ ഷോട്ട് ക്ലിയര് ചെയ്യാനുള്ള ഡെമിറെലിന്റെ ശ്രമം ഗോളിയെയും മറികടന്ന് തുര്ക്കിയുടെ വലയില്.

കളം നിറഞ്ഞ ഇമ്മൊബിലിന്റെ വകയായിരുന്നു ഇറ്റലിയുടെ രണ്ടാം ഗോള്. ജോര്ഗീഞ്ഞോയും ലോക്കാടെല്ലിയും ബറെല്ലയും ഉള്പ്പെട്ട മധ്യനിര അതിമനോഹരമായി കളിമെനഞ്ഞപ്പോള് മുന്നേറ്റനിരക്കാര്ക്ക് യഥേഷ്ടം പന്തെത്തി. എഴുപത്തിയൊന്പതാം മിനുട്ടില് ഇന്സിഗ്നേയുടെ സൂപ്പര് ഗോളിലൂടെ ഇറ്റലി ലീഡ് മൂന്നാക്കി ഉയര്ത്തി.

ബുറാക്ക് യില്മാസ് ഉള്പ്പെട്ട തുര്ക്കി മുന്നേറ്റനിരയുടെ ഗോള് ശ്രമങ്ങള് നായകന് കില്ലീനിയും ബൊനൂച്ചിയും കോട്ട കെട്ടി വിഫലമാക്കി. ഗ്രൂപ്പ് എയില്, റോബര്ട്ടോ മാന്സീനി പരിശീലകനായ അസൂറികള്ക്ക് തകര്പ്പന് വിജയത്തിലൂടെ വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തം. ഈ മാസം 16 ന് നടക്കുന്ന മത്സരത്തില് ഇറ്റലിക്ക് സ്വിറ്റ്സര്ലണ്ടാണ് എതിരാളി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...