സിബിഐ 5 ൽ ജഗതിയും

മലയാള പ്രക്ഷേകര്‍ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന സിബിഐ അഞ്ചാം ഭാഗത്തില്‍ ജഗതി ശ്രീകുമാറും അഭിനയിക്കും. സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് മുതലുള്ള എല്ലാ ചിത്രങ്ങളിലും ജഗതി അഭിനയിച്ചിട്ടുണ്ട്. അഞ്ചാം ഭാഗത്തിലും ജഗതി ഉണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വാഹനാപകടത്തില്‍ പരുക്കേറ്റതിന് ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ജഗതി വര്‍ഷങ്ങളായി അഭിനയരംഗത്ത് ഇല്ല. ഒരു പരസ്യ ചിത്രത്തില്‍ മാത്രമാണ് ജഗതി അഭിനയിച്ചത്. ‘സിബിഐ’ സീരിസിലെ ചിത്രത്തില്‍ ജഗതി വേണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

മമ്മൂട്ടി അവതരിപ്പിക്കുന്ന സേതുരാമയ്യര്‍ സിബിഐയുടെ അസിസ്റ്റന്റ് ഓഫീസറായാണ് ജഗതി മുന്‍ സിനിമകളില്‍ അഭിനയിച്ചത്. വിക്രം എന്നായിരുന്നു ജഗതിയുടെ കഥാപാത്രത്തിന്റെ പേര്. സിബിഐയുടെ അഞ്ചാം ഭാഗത്തിലും ജഗതി ശ്രീകുമാര്‍ വേണമെന്ന മമ്മൂട്ടിയുടെ ആവശ്യത്തെ സംവിധായകന്‍ കെ മധുവും അംഗീകരിക്കുകയായിരുന്നു. അതുകൊണ്ട്് ജഗതിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ചില രംഗങ്ങള്‍ ജഗതിയുടെ വീട്ടില്‍ തന്നെ ചിത്രീകരിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം 29ന് സിബിഐ 5ന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. 1988ലാണ് മ്മൂട്ടി- കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങുന്നത്. പിന്നീട് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി. ആശാ ശരത്താണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്.

 

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മഹാപ്രളയത്തിന്റെ കഥ പറയാന്‍ വന്‍ താരനിര; ജൂഡ് ആന്റണി ചിത്രം ‘2018’ന്റെ ഫസ്റ്റ് ലുക്ക്

നാല് വര്‍ഷം മുമ്ബ് കേരളത്തിലുണ്ടായ മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ ചിത്രം '2018 EVERYONE IS A HERO' ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ടൊവീനോ തോമസ്, അസിഫ് അലി,...

മുല്ലപ്പെരിയാർ ജലനിരപ്പ് 141 അടിയിലേക്ക്

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ്‌ ഉയരുന്നു. ജലനിരപ്പ് 141 അടിയിൽ എത്തിയാൽ രണ്ടാമത്തെ ജാഗ്രതാ മുന്നറിയിപ്പ്‌ നൽകും. ഇന്നലെ വൈകീട്ട് ജലനിരപ്പ്‌ 140.50 അടിയിലെത്തിയിരുന്നു.തമിഴ്‌നാട്‌ കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത്‌ സെക്കൻഡിൽ 511 ഘനയടിയായി തുടരുകയാണ്‌....

‘സഞ്ജുവിനെ കുറിച്ച്‌ സംസാരിക്കണം’; രൂക്ഷമായി പ്രതികരിച്ച്‌ ദിനേശ് കാര്‍ത്തിക്ക്

മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായി ഇന്ത്യന്‍ ടീമില്‍ നിന്ന് അവഗണിക്കപ്പെടുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റര്‍ ദിനേശ് കാര്‍ത്തിക്ക്. സഞ്ജുവിന് കുറച്ച്‌ അവസരങ്ങള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. അപ്പോഴെല്ലാം അദ്ദേഹം നല്ല പ്രകടനം...