ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സുരക്ഷസേന ഒരു ഭീകരനെ വധിച്ചു. കശ്മീരിലെ ബുദ്ാഗമിലെ സോല്‍വ ക്രാല്‍പോരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് ഇപ്പോഴും തെരച്ചില്‍ തുടരുകയാണെന്ന് കശ്മീര്‍ പോലീസ് വ്യക്തമാക്കി.
ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. ജെയ് ഷാ മുഹമ്മദ് ഭീകരവാദികളെയാണ് വധിച്ചത്. പുല്‍വാമ ജില്ലയിലെ ചന്ദ്ഗ്രാം എന്ന പ്രദേശത്തായിരുന്നു ഏറ്റുമുട്ടലുണ്ടായത്.
കഴിഞ്ഞ ദിവസം മണിപ്പൂരില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു അസം റൈഫിള്‍സ് ജവാന് വീരമൃത്യു വരിച്ചിരുന്നു. തൗബല്‍ ജില്ലയിലെ ഉസോയ്പോക്പി സാങ്കോംസാങ് പ്രദേശത്താണ് സംഭവം നടന്നത്. ആക്രമണത്തില്‍ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.