പീഡനം നല്‍കുന്ന ട്രോമ മരണത്തെക്കാള്‍ ഭീകരം; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ജെസ്‌ല മാടശ്ശേരി

പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങളെ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തിന് ചാനല്‍ അഭിമുഖത്തില്‍ ആര്യ നല്‍കിയ മറുപടിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ജെസ്‌ല മാടശ്ശേരി. ‘ആ മറുപടിയോടെ’ ആര്യയിലുളള പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് ജസ്ല ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. 24 ന്യൂസിലെ ആര്യയുടെ ഇന്റർവ്യൂ കണ്ടാണ് ജെസ്‌ല ഇത്തരത്തിൽ ഒരു വിമർശനവുമായി രംഗത്ത് വന്നത്. അഭിമാനം തോന്നിയിരുന്നെങ്കിലും 21 കാരിയില്‍ ആശങ്ക ഉണ്ടായിരുന്നുവെന്നും ആ ആശങ്ക ശരിവെക്കുന്ന തരത്തിലായിരുന്നു ഇന്‍റര്‍വ്യൂവിൻറെ അവസാനത്തില്‍ അരുണിന്‍റെ ചോദ്യത്തിനുള്ള ആര്യയുടെ മറുപടിഎന്നും ജെസ്‌ല പറയുന്നു.

24 ന്യൂസ് ലെ ചർച്ചയിൽ, താന്‍ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയിൽ തന്നെ ഉള്ള സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെയും സ്ത്രീവിരുദ്ധതകളേയും എങ്ങനെ നോക്കിക്കാണുന്നു എന്ന് അരുണ്‍ കുമാര്‍ ചോദിക്കുമ്പോൾ തൻ്റെ പാർട്ടിയെക്കുറിച്ച് തനിക്കങ്ങനെയൊരു അഭിപ്രായമില്ലെന്നും അതുകൊണ്ട് തന്നെ അതിനെക്കുറിച്ചു താൻ ആലോജിക്കുന്നില്ലെന്നുമാണ് ആര്യ പറഞ്ഞ് അവസാനിപ്പിച്ചത്. ഈ മറുപടിയാണ് ഫേസ്ബുക് പോസ്റ്റിനു ജെസ്‌ലയെ പ്രേരിപ്പിച്ചത്. ‘മേയര്‍ കുഞ്ഞേ’ എന്ന് അഭിസംബോധന ചെയ്ത് എഴുതിയ പോസ്റ്റിൻറെ ഉള്ളടക്കം ഇതാണ്.
“മേയര്‍ കുഞ്ഞേ..
കുഞ്ഞിനനുഭവമില്ലെന്ന് കരുതി..
അങ്ങനൊരനുഭവം ആര്‍ക്കുമുണ്ടായിട്ടില്ലെന്നും ഉണ്ടാവില്ലെന്നും പറഞ്ഞ് തള്ളരുത്..
നിസ്സാരവത്കരിക്കരുത്..
അക്രമങ്ങള്‍..അക്രമങ്ങള്‍ തന്നെയാണ്..അതനുഭവിച്ചവര്‍ക്‌ മാത്രമെ അതിന്‍റെ വേദനയറിയൂ കുഞ്ഞെ..”

https://www.facebook.com/115946546619065/posts/269071751306543/

‘പീഡനവും അക്രമവും നല്‍കുന്ന ട്രോമ മരണത്തെക്കാള്‍ ഭീകരമാണെന്നും നോവിലൂടെ കടന്ന് പോകുന്ന പെണ്‍ കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിക്കാനും അവരുടെ വഴികളിലെ മുള്ളെടുത്തിടാനും കഴിയട്ടെ’ എന്നും ആശംസിച്ചാണ് ജെസ്‌ല പോസ്റ്റ് അവസാനിപ്പിക്കുന്നത്. പോസ്റ്റ് ഇട്ടതിനു പിന്നാലെ പല കോണുകളിൽ നിന്നും ജെസ്‌ലയ്‌ക്കെതിരെ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....