അച്ഛന്‍റെ അവസാന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് ജൂനിയര്‍ ചീരു

കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയുടെ അകാലത്തിലുള്ള മരണം അദ്ദേഹത്തിന്‍റെ ആരാധകരെ സംബന്ധിച്ച് എന്നും വേദനയാണ്. ഭാര്യ മേഘ്ന രാജ് മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെയാണ്, കണ്‍മണിയെ ഒരു നോക്ക് കാണും മുന്‍പ് അദ്ദേഹം വിടപറഞ്ഞത്. മേഘ്നയുടെയും കുഞ്ഞിന്‍റെയും പിന്നീടുള്ള ഓരോ വിശേഷവും ഏറെ സ്നേഹത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

ഈ അടുത്ത കാലത്താണ് ചിന്‍റു എന്ന് ഓമനപ്പേരില്‍ വിളിക്കപ്പെടുന്ന ജൂനിയര്‍ ചീരുവിനെ മേഘ്ന ആരാധകരെ കാണിച്ചത്. പിന്നാലെ അച്ഛന്‍ അവസാനമായി അഭിനയിച്ച സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ജൂനിയര്‍ ചീരു. ജൂനിയര്‍ സിയെ മടിയിലിരുത്തി അവന്‍റെ വിരലുകൾ കൊണ്ട് ഫോണില്‍ പ്ലേ ബട്ടൺ അമർത്തിയാണ് മേഘ്ന ട്രെയിലർ പുറത്തുവിട്ടത്.

രാജമാര്‍ത്താണ്ഡ എന്നാണ് സിനിമയുടെ പേര്. കെ രാമനാരായൺ സംവിധാനം ചെയ്ത ചിത്രത്തില്‍ ദീപ്തി സതിയാണ് നായിക. ചിരഞ്ജീവിക്കായി ചിത്രത്തിൽ ഡബ് ചെയ്തത് സഹോദരൻ ധ്രുവ് സർജയാണ്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ആലിയാ ഭട്ട് അമ്മയാകുന്നു

ബോളിവുഡ് താരം ആലിയാ ഭട്ടും റൺബീർ കപൂറും ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ആലിയാ ഭട്ട് ഗർഭിണിയാണെന്ന വാർത്ത താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ‘ഞങ്ങൾ കുഞ്ഞ്….ഉടൻ വരും’ എന്നാണ് ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒപ്പം സ്‌കാൻ...

യൂസ്ഡ് കാര്‍ ബിസിനസ്സുകള്‍ക്ക് വിരാമമിട്ട് ഒല

യൂസ്ഡ് കാറുകള്‍ വിരാമമിടാനുള്ള തീരുമാനവുമായി ഒല. ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് യൂസ്ഡ് കാര്‍ ബിസിനസ്സ് ഒല അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ തുടര്‍ച്ചയായി ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുകയാണ് ഒല. ഇതിന്റെ ഭാഗമായാണ് ഒല...

ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ നടന്‍ പ്രസാദ് തൂങ്ങി മരിച്ച നിലയില്‍

സൂപ്പര്‍ഹിറ്റ് ചിത്രം 'ആക്ഷന്‍ ഹീറോ ബിജു' വിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച്‌ ശ്രദ്ധേയനായ നടന്‍ പ്രസാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു. കളമശേരി സ്വദേശി കാവുങ്ങല്‍പറമ്ബില്‍ വീട്ടില്‍ പ്രസാദിനെ (എന്‍എഡി പ്രസാദ്) വീടിനു...