ജൂനിയര്‍ എന്‍.ടി.ആറിന് കോവിഡ് നെഗറ്റീവായി. കുറച്ചു നാളുകളായി താരം ഹോം ക്വാറന്റീനില്‍ ആയിരുന്നു. ഇന്നലെയാണ് താരം നെഗറ്റീവായ വിവരം പങ്കു വെച്ചത്. തന്നെ നന്നായി പരിപാലിച്ച ഡോക്ടര്‍മാര്‍ക്കും, ഹെല്‍ത്ത് സ്റ്റാഫുകളും, മുന്‍ നിര പ്രവര്‍ത്തകര്‍ക്കും താരം നന്ദി പറഞ്ഞിരിക്കുകയാണ്. പോരാട്ടത്തില്‍ തന്നെ സഹായിച്ച കാര്യങ്ങളെക്കുറിച്ചും താരം ട്വിറ്ററില്‍ പറഞ്ഞിട്ടുണ്ട്.
കോവിഡ് വൈറസിനെ മറികടക്കാന്‍ പോസിറ്റീവിറ്റിയും, ശുചിത്വവും പാലിക്കേണ്ടതിന്റ പ്രാധാന്യവും താരം പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ മേയ് 10നാണ് താരം കോവിഡ് പോസിറ്റിവായത്. ജൂനിയര്‍ എന്‍.ടി.ആറിന്റെ ആര്.ആര്.ആര് ആണ് ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.