‘ജെ.എൻ.യുവിന്‍റെ പേര് മാറ്റി സ്വാമി വിവേകാനന്ദന്‍റെ പേരിടണം’; ബിജെപി

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി. പാർട്ടിയുടെ ജനറല്‍ സെക്രട്ടറി സി.ടി രവി ട്വിറ്ററിലൂടെയാണ് ആവശ്യം അറിയിച്ചത്. ജവഹർലാൽ നെഹ്റു സര്‍വകലാശാല എന്ന പേരിന് പകരം സ്വാമി വിവേകാനന്ദൻ യൂണിവേഴ്സിറ്റി എന്ന പേര് നൽകണമെന്നാണ് സി.ടി രവി നിർദേശിച്ചത്. വിവേകാനന്ദൻ ഭാരതം എന്ന ആശയത്തിനു വേണ്ടി നിലകൊണ്ട ആളാണെന്നും അദ്ദേഹത്തിന്‍റെ തത്വചിന്തയും മൂല്യങ്ങളും ഭാരതത്തിന്‍റെ ശക്തിയെയാണ് സൂചിപ്പിക്കുന്നതെന്നും സി.ടി രവി പറഞ്ഞു. രാജ്യസ്നേഹിയായ സന്യാസിയുടെ ജീവിതം ഭാരതത്തിന്‍റെ വരും തലമുറകൾക്ക് പ്രചോദനമാകുമെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ജെ.എൻ.യു ക്യാംപസിനുളളിൽ വിവേകാനന്ദന്‍റെ പ്രതിമ അനാച്ഛാദനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സി.ടി രവി ട്വിറ്ററിലൂടെ ആവശ്യം ഉന്നയിച്ചത്. 2019ൽ ജെഎൻയുവിന്‍റെ പേര് മാറ്റണമെന്ന ആവശ്യം ബിജെപി ഉയർത്തിയിരുന്നു. അന്ന് ബിജെപി നേതാവ് ഹന്‍സ് രാജ് ഹന്‍സ് ആണ് ജെഎന്‍യുവിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിടണമെന്ന് ആവശ്യപ്പെട്ടത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...