”ജനാധിപത്യ അമേരിക്ക മടങ്ങിയെത്തിയിരിക്കുന്നു”; ചൈനക്കും റഷ്യക്കും ബൈഡന്റെ താക്കീത്

പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ അമേരിക്ക മടങ്ങിയെത്തിയിരിക്കുന്നുവെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ജോ ബൈഡൻ. ”ഒരുവശത്ത്, അമേരിക്കക്കെതിരെയുള്ള ചൈനയുടെ ശത്രുത നടപടികൾ വർധിക്കുന്നു, മറുവശത്ത് ഞങ്ങളുടെ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാനുള്ള റഷ്യയുടെ നീക്കങ്ങളും പുരോഗമിക്കുന്നു. പുതിയ സാഹചര്യങ്ങളെ അഭിമുകീകരിക്കേണ്ടത് അമേരിക്കൻ നേതൃത്വത്തിന് അത്യാവശ്യമാണ്. അമേരിക്കൻ ജനാധിപത്യത്തെ അടിസ്ഥാനപ്പെടുത്തി നയതന്ത്രത്തിന് തുടക്കം കുറിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യത്തിനും സാധ്യതകൾക്കും പരിരക്ഷ നൽകേണ്ടതുണ്ട്, ആഗോള മനുഷ്യാവകാശത്തെ ഉയർത്തിപ്പിടിക്കേണ്ടതുണ്ട്, നിയമ വാഴ്ച്ചയെ ബഹുമാനിക്കേണ്ടതുണ്ട്, ഓരോ മനുഷ്യരുടെയും അഭിമാനം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ” സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ നടത്തിയ ഔദ്യോഗിക പ്രസംഗത്തിൽ വെച്ച് ബൈഡൻ പറഞ്ഞു.

അമേരിക്കയുടെ ജനാധിപത്യ മൂല്യങ്ങൾക്കും സുരക്ഷാ ക്രമീകരണങ്ങൾക്കും എതിരായി ബെയ്‌ജിങ്‌ ഉയർത്തുന്ന വെല്ലുവിളികളോട് തന്റെ നേത്രത്വത്തിൽ അമേരിക്ക കൃത്യമായ നടപടികൾ കൈക്കൊള്ളുമെന്നും ബൈഡൻ പറഞ്ഞു. ചൈനയുടെ സാമ്പത്തിക കടകയറ്റത്തത്തിനും, മനുഷ്യാവകാശങ്ങൾക്കും അന്താരാഷ്ട്ര ഭരണക്രമങ്ങൾക്കുമെതിരെയുള്ള ചൈനയുടെ ആക്രമണാത്മക പ്രവണതകളെ അമേരിക്ക ശക്തമായി നേരിടുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. ജനാധിപത്യം പുനഃസ്ഥാപിക്കുക എന്നതായിരുന്നു തെരഞ്ഞെടുപ്പ് ക്യാമ്പയിനിൽ ബൈഡന്റെ പ്രധാന വാഗ്‌ദാനം. ഭരണത്തിലേറിയ ആദ്യ ദിനങ്ങൾ ട്രംപ് ഭരണം അമേരിക്കൻ ഘടനയിൽ വരുത്തിയ കേടുപാടുകൾ തിരുത്തുവാൻ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നും ബൈഡൻ വ്യക്തമാക്കിയിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ അപമാനിച്ചു; വിശദീകരണവുമായി വി.പി ശ്രീനിജിൻ

സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ നിരവധി തവണ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്ന് വി.പി ശ്രീനിജിൻ എംഎൽഎ. ഐക്കര പഞ്ചായത്തിലെ കൃഷി ദിനാഘോഷത്തിലാണ് പരസ്യമായി തന്നെ അപമാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റടക്കം സദസിലിരിക്കുമ്പോഴായിരുന്നു അപമാനിച്ചത്....

മികച്ച സംവിധായകന്‍ ബേസില്‍; ഏഷ്യന്‍ അവാര്‍ഡ്‌സില്‍ ഇന്ത്യയുടെ അഭിമാനം

മികച്ച സംവിധായകനുള്ള ഈ വര്‍ഷത്തെ ഏഷ്യന്‍ അക്കാദമി അവാര്‍ഡ് ബേസില്‍ ജോസഫിന്. മിന്നല്‍ മുരളി എന്ന ചിത്രത്തിനാണ് പുരസ്‌കാരം. പതിനാറ് രാജ്യങ്ങളിലെ ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. പുരസ്‌കാരവിവരം തന്റെ സാമൂഹികമാധ്യമത്തിലൂടെ നടനും സംവിധായകനുമായ ബേസിലാണ് അറിയിച്ചത്. സിംഗപ്പൂരില്‍...

പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസില്‍ പോലീസിനെ കുരുക്കിലാക്കി ഒന്നാംപ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി

പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസില്‍ പോലീസിനെ കുരുക്കിലാക്കി ഒന്നാംപ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി. പോലീസ് നിര്‍ബന്ധിച്ച്‌ കുറ്റസമ്മതം നടത്തിച്ചെന്നാണ് മജിസ്ട്രേറ്റിന് രഹസ്യ മൊഴി നല്‍കിയത്..നെയ്യാറ്റിന്‍കര രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുമ്ബാകെയാണ് രഹസ്യമൊഴി നല്‍കിയത്....