ആണവകരാര്‍ അംഗീകരിക്കാതെ ഉപരോധം നീക്കില്ല; ഇറാനെതിരെ വീണ്ടും അമേരിക്ക

ഇറാനെതിരെ നിലപാട് കടുപ്പിച്ച്‌ അമേരിക്ക. ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. 2015 ലെ ആണവകരാര്‍ അംഗീകരിക്കാതെ ഉപരോധം നീക്കാനാകില്ല. വന്‍തോതിലുള്ള യുറേനിയം സമ്ബൂഷ്ടീകരണം ഇറാന്‍ അവസാനിപ്പിക്കണമെന്നും ബൈഡന്‍ പറഞ്ഞു.

എന്നാല്‍ ആണവകരാര്‍ അംഗീകരിക്കണമെങ്കില്‍ അമേരിക്ക ഉപരോധം പിന്‍വലിക്കണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി തുറന്നടിച്ചു. യുഎസ് ഉള്‍പ്പെടെ ആറു രാജ്യങ്ങളുമായുണ്ടാക്കിയ 2015ലെ ആണവകരാറില്‍നിന്ന് ഇറാന്‍ പിന്മാറിയിരുന്നു. യുറേനിയം സമ്ബുഷ്ടീകരണത്തിന് ഇനി രാജ്യം പരിധികള്‍ വയ്ക്കില്ലെന്നും രാജ്യാന്തര ആണവ ഏജന്‍സിയുമായുള്ള ബന്ധം തുടരുമെന്നുമായിരുന്നു കരാറില്‍നിന്ന് പിന്‍മാറിയതിനു പിന്നാലെ ഇറാന്റെ പ്രതികരണം. ഉപരോധങ്ങള്‍ പിന്‍വലിച്ചാല്‍ കരാറിലേക്കു മടങ്ങിയെത്തുമെന്നും ഇറാന്‍ വ്യക്തമാക്കിയിരുന്നു.

വൈദ്യുതി ഉല്‍പാദനത്തിന് ആവശ്യമായ സമ്ബുഷ്ട യുറേനിയം മാത്രമേ ഇറാന്‍ സൂക്ഷിക്കാവൂ എന്നായിരുന്നു ആണവകരാറില്‍ നിര്‍ദേശിച്ചിരുന്നത്. 300 കിലോഗ്രാമില്‍ താഴെ യുറേനിയം സമ്ബുഷ്ടീകരിക്കാനായിരുന്നു അനുമതി. അധികമുള്ളതു വിദേശത്ത് വില്‍പന നടത്തണം. സമ്ബുഷ്ടീകരിച്ച കൂടുതല്‍ യുറേനിയം അണ്വായുധമുണ്ടാക്കാന്‍ ഉപയോഗിച്ചേക്കാം എന്നതിനാലായിരുന്നു കരാറില്‍ അത്തരമൊരു നിര്‍ദേശം വച്ചത്. പരിധിയില്ലാതെ യുറേനിയം സമ്ബുഷ്ടീകരണം വരുന്നതോടെ ഇനി ഇറാന്റെ ലക്ഷ്യം അണ്വായുധ നിര്‍മാണമായിരിക്കുമെന്നും രാജ്യാന്തര നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിയിരുന്നു

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മുല്ലപ്പെരിയാർ ജലനിരപ്പ് 141 അടിയിലേക്ക്

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ്‌ ഉയരുന്നു. ജലനിരപ്പ് 141 അടിയിൽ എത്തിയാൽ രണ്ടാമത്തെ ജാഗ്രതാ മുന്നറിയിപ്പ്‌ നൽകും. ഇന്നലെ വൈകീട്ട് ജലനിരപ്പ്‌ 140.50 അടിയിലെത്തിയിരുന്നു.തമിഴ്‌നാട്‌ കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത്‌ സെക്കൻഡിൽ 511 ഘനയടിയായി തുടരുകയാണ്‌....

‘സഞ്ജുവിനെ കുറിച്ച്‌ സംസാരിക്കണം’; രൂക്ഷമായി പ്രതികരിച്ച്‌ ദിനേശ് കാര്‍ത്തിക്ക്

മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായി ഇന്ത്യന്‍ ടീമില്‍ നിന്ന് അവഗണിക്കപ്പെടുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റര്‍ ദിനേശ് കാര്‍ത്തിക്ക്. സഞ്ജുവിന് കുറച്ച്‌ അവസരങ്ങള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. അപ്പോഴെല്ലാം അദ്ദേഹം നല്ല പ്രകടനം...

പോളണ്ടിനെ തകർത്ത് ലോകകപ്പ് ഫ്രാൻസ് ക്വാർട്ടറിൽ

പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പോളണ്ടിനെ തകർത്ത് ഫ്രാൻസ് ക്വാർട്ടറിൽ, ഇരു പകുതിയിലും പൊരുതിക്കളിച്ച പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് തോൽപ്പിച്ചത്. എംബാപ്പേ തകർത്താടിയ മത്സരത്തിൽ ആധികാരികമായായിരുന്നു ഫ്രഞ്ച് വിജയം, ആദ്യ പകുതിയിലും രണ്ടാം...