പി.സി.ജോര്‍ജിന്റെ ആളല്ല താന്‍ എന്ന് തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്. താന്‍ സിപിഐഎം അംഗമാണെന്നും ഒരു വിവാഹത്തില്‍ കണ്ടുമാത്രമുള്ള പരിചയമേ പി.സി.ജോര്ജുമായുള്ളുവെന്നും ജോ ജോസഫ് പറഞ്ഞു.
തന്റെ സ്വന്തം ആളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്നായിരുന്നു പി.സി.ജോര്‍ജ് പറഞ്ഞത്. കെട്ടിപ്പിടിച്ചു ഉമ്മ നേരത്തെ കണ്ടപ്പോള്‍ തന്നിരുന്നു. കേരള കോണ്‍ഗ്രസുകാരാണ് ജോ ജോസഫിന്റെ കുടുംബം മുഴുവനെന്നും ജനപക്ഷം കേരള കോണ്‍ഗ്രസിന്റെ അടുത്ത ബന്ധുവാണ് അദ്ദേഹത്തിന്റെ അടുത്ത ബന്ധു വെന്നും പി.സി.ജോര്‍ജ് പറഞ്ഞിരുന്നു