ജനപിന്തുണയില്‍ ട്രംപി​നെ മറി കടന്ന്​ ജോ ബൈഡ​ന്‍

അധികാരമേറ്റ് ആദ്യ ആഴ്​ചയില്‍ തന്നെ ജനപിന്തുണയില്‍ ട്രംപി​നെ മറി കടന്ന്​ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡ​ന്‍. ട്രംപിന്റെ നാല്​ വര്‍ഷങ്ങളില്‍ ഏതുസമയത്തും നേടിയതിനെക്കാള്‍ ഉയര്‍ന്ന ജനപിന്തുണയാണ്​ കഴിഞ്ഞ ആഴ്​ചയിലെ ബൈഡന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്​. മോന്‍മൗത്ത്​ യൂനിവേഴ്​സിറ്റി നടത്തിയ അഭിപ്രായ സര്‍വേയില്‍ 54 ശതമാനം അമേരിക്കക്കാരും ബൈഡ​ന്റെ ഭരണത്തുടക്കത്തില്‍ സംതൃപ്​തരാണ്​. അതെ സമയം 30 ശതമാനമാണ്​ എതിര്‍പ്പ്​ പ്രകടിപ്പിച്ചത്​.

എന്നാല്‍, 40 ശതമാനമോ അതില്‍ താഴെയോ ആയിരുന്നു പ്രസിഡന്‍റ്​ പദവിയില്‍ ട്രംപ് നേടിയ പരമാവധി ജനപിന്തുണ. ജനുവരി 20ന്​ അധികാരമൊഴിഞ്ഞ്​ മടങ്ങുമ്ബോള്‍ അത്​ 34 ശതമാനത്തിലേക്ക്​ പതിക്കുകയും ചെയ്​തിരുന്നു.
ഡെമോക്രാറ്റുകള്‍ക്ക്​ ശുഭവാര്‍ത്തയാണ്​ അഭിപ്രായ സര്‍വേകളെങ്കിലും യുഎസ് ഇപ്പോഴും ട്രംപ്​ സൃഷ്​ടിച്ച ധ്രുവീകരണത്തില്‍നിന്ന്​ മുക്​തമായിട്ടില്ലെന്ന്​ കൂടി സര്‍വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ‘മൊത്തത്തില്‍ ട്രംപിനെക്കാള്‍ പിന്തുണ നേടാന്‍ ബൈഡനായിട്ടുണ്ടെങ്കിലും പാര്‍ട്ടി തലത്തില്‍ ഇപ്പോഴും വിഭാഗീയത കഠിനമായി തുടരുന്നുവെന്നത്​ ആശങ്കഉണ്ടാക്കുന്നെന്ന് ​’ മോന്‍മൗത്ത്​ യൂനിവേഴ്​സിറ്റി പോളിങ്​ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഡയറക്​ടര്‍ പാട്രിക്​ മറേ വെളിപ്പെടുത്തുന്നു .

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ആലിയാ ഭട്ട് അമ്മയാകുന്നു

ബോളിവുഡ് താരം ആലിയാ ഭട്ടും റൺബീർ കപൂറും ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ആലിയാ ഭട്ട് ഗർഭിണിയാണെന്ന വാർത്ത താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ‘ഞങ്ങൾ കുഞ്ഞ്….ഉടൻ വരും’ എന്നാണ് ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒപ്പം സ്‌കാൻ...

യൂസ്ഡ് കാര്‍ ബിസിനസ്സുകള്‍ക്ക് വിരാമമിട്ട് ഒല

യൂസ്ഡ് കാറുകള്‍ വിരാമമിടാനുള്ള തീരുമാനവുമായി ഒല. ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് യൂസ്ഡ് കാര്‍ ബിസിനസ്സ് ഒല അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ തുടര്‍ച്ചയായി ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുകയാണ് ഒല. ഇതിന്റെ ഭാഗമായാണ് ഒല...

ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ നടന്‍ പ്രസാദ് തൂങ്ങി മരിച്ച നിലയില്‍

സൂപ്പര്‍ഹിറ്റ് ചിത്രം 'ആക്ഷന്‍ ഹീറോ ബിജു' വിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച്‌ ശ്രദ്ധേയനായ നടന്‍ പ്രസാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു. കളമശേരി സ്വദേശി കാവുങ്ങല്‍പറമ്ബില്‍ വീട്ടില്‍ പ്രസാദിനെ (എന്‍എഡി പ്രസാദ്) വീടിനു...