കൊച്ചി: ഇന്ധന വില വര്‍ദ്ധനവിന് എതിരെ കോണ്‍ഗ്രസ് നടത്തിയ വഴി തടയല്‍ സമരത്തിന് എതിരെ പ്രതിഷേധിച്ച നടന് ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ്. വൈദ്യപരിശോധനയില്‍ ജോജു മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു. ജോജുവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്കിയ പരാതി പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
ജോജു മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയായിരുന്നു എന്നാണ് എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് ആരോപിച്ചത്. ഇതേ തുടര്‍ന്നാണ് ജോജുവിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയത്.
രോഗികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ഏറെ നേരം വഴിയില്‍ കുടുങ്ങിയതോടെയാണ് ജോജു ഉള്‍പ്പെടെ നിരവധി പേര് പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് പൊലീസ് എത്തി ആളുകളെ ഒഴിപ്പിച്ചു. അതേസമയം ജോജുവിന് എതിരെ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും രംഗത്ത് എത്തിയിരുന്നു. ജോജു ഗുണ്ടയെപ്പോലെ സമരക്കാര്‍ക്കു നേരെ പാഞ്ഞടുക്കുക ആയിരുന്നു എന്നും ജോജുവിന് എതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നം സുധാകരന് പറഞ്ഞു.