ലഖ്നൗ : മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും കൊലപ്പെടുത്തി സാനിറ്റൈസര്‍ ഒഴിച്ച് കത്തിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. പ്രാദേശിക ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ ബല്‍റാംപുര്‍ സ്വദേശി രാകേഷ് സിങ്, സുഹൃത്ത് പിന്റു സാഹു എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ലളിത് മിശ്ര,കേശവാനന്ദ് മിശ്ര, അക്രം അലി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.ഗ്രാമമുഖ്യയായ കേശവാനന്ദിന്റെ മാതാവ് ഫണ്ട് തിരിമറി നടത്തിയ സംഭവം രാകേഷ് സിങ് വെളിച്ചത്തുകൊണ്ടുവന്നിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. രാകേഷിനെയും സുഹൃത്തിനെയും മുറിയില്‍ പൂട്ടിയിട്ട ശേഷം വീടിന് സാനിറ്റിസെര്‍ ഒഴിച്ച് തീയിടുകയായിരുന്നു.