നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജുഡീഷ്യല്‍ കമ്മിഷന്. പോലീസ് കസ്റ്റിഡിയിലിരിക്കേ മര്‍ദ്ദനമേറ്റ് മരിച്ച രാജ് കുമാറിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിച്ചെന്നും സമാനതകള്‍ ഇല്ലാത്ത സംഭവമാണ് ഇതെന്നും ജുഡീഷ്യല്‍ കമ്മിഷന് വ്യക്തമാക്കി. നഗ്നമായ നിയമലംഘനമാണിതെന്നും കേസില്‍ തെളിവ് ഉള്ളവര്‍ക്കെതിരെ ശക്തമായ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ജുഡീഷ്യല്‍ കമ്മിഷന് അറിയിച്ചു.
മരണകാരണം ഹൃദയാഘാതമാണെന്ന് വരുത്തി തീര്‍ക്കാനാണ് ആദ്യഘട്ടത്തില്‍ പോലീസ് ശ്രമം നടത്തിയത്. അന്വേഷണം ആവശ്യപ്പെട്ട് രാജ്മുമാറിന്റെ ബന്ധുക്കള്‍ രംഗത്ത് എത്തിയതോടെയാണ് കസ്റ്റഡി മരണമാണെന്നത് പുറത്തുവന്നത്.