ആന്‍ഡ്രിയ പിര്‍ലോ, ബഫണ്… ഈ രണ്ട് പേര്‍ക്ക് വേണ്ടിയായിരുന്നു ഇറ്റാലിയന്‍ കപ്പില്‍ യുവന്റസ് പന്ത് തട്ടിയത്. ആന്‍ഡ്രിയ പിര്‍ലോ എന്ന കോച്ചിന് കീഴില്‍ ചാമ്ബ്യന്‍സ് ലീഗിലും സിരി എയിലും നേട്ടമുണ്ടാക്കാന്‍ യുവന്റസിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഇൗ മോശം പ്രകടനങ്ങളുടെ പാപക്കറ കഴുകികളയുന്നതായിരുന്നു യുവന്റസിന്റെ അറ്റ്ലാന്റക്കെതിരായ വിജയം. അറ്റ്ലാന്റയെ 2-1ന് തകര്‍ത്താണ് യുവന്റസ് ഒരിക്കല്‍ കൂടി ഇറ്റാലിയന്‍ കപ്പില്‍ മുത്തമിട്ടത്.
ഇരു പകുതികളിലുമായി ഡെജാന്‍ കുലുസെവസ്കി, ഫെഡ്രികോ ചീസ എന്നിവരാണ് യുവന്റസിനായി വലകുലുക്കിയത്. സീരി എയില്‍ ആദ്യ നാല് സ്ഥാനങ്ങള്‍ പോലും നേടാനാവാതെ കിതച്ച ക്രിസ്റ്റ്യാനോ റൊണോള്‍ഡോക്കും സംഘത്തിനും ആശ്വാസം പകരുന്നതാണ് കിരീടനേട്ടം.
ഇറ്റലിയുടെ സ്റ്റാര്‍ ഗോള്‍കീപ്പര്‍ ബഫണ് യുവന്റസ് കുപ്പായത്തില്‍ ഇത് അവസാന മത്സരത്തിനാണ് ഇറങ്ങിയത്. തുടക്കത്തില്‍ തന്നെ ഗംഭീരസേവുമായി കളം നിറഞ്ഞ ബഫണ് വിരോചിതമായ യാത്രയയപ്പ് നല്‍കാനും യുവന്റസിന് സാധിച്ചു.