കെ മുരളീധരനെ കെ.പി.സി.സി പ്രചാരണസമിതി ചെയര്‍മാനായി നിയമിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രചാരണ സമിതി ചെയര്‍മാനായി കെ മുരളീധരന്‍ എം.പിയെ ഹൈക്കമാന്‍ഡ് നിയമിച്ചു. രണ്ടാം തവണയാണ് മുരളീധരനെ കെ.പി.സി.സിയുടെ പ്രചാരണസമിതി ചെയര്‍മാനായി നിയമിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പും മുരളീധരനായിരുന്നു ചെയര്‍മാന്‍. എന്നാല്‍ അദ്ദേഹം കഴിഞ്ഞവര്‍ഷം ഈ സ്ഥാനം രാജിവച്ചിരുന്നു. യു ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ബെന്നി ബഹന്നാന്‍ രാജി പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു കെ.മുരളീധരനും രാജി വച്ചത്. അതിനുശേഷം മറ്റാരെയും ഈ സ്ഥാനത്ത് നിയമിച്ചിരുന്നില്ല. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‌റെ അന്നത്തെ രാജി.

കെപിസിസി സെക്രട്ടറിമാരുടെ പട്ടിക തയാറാക്കിയതിലെ എതിര്‍പ്പിനെ തുടര്‍ന്നാണ് രാജിവച്ചത് എന്നുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് അദ്ദേഹം രാജിക്കത്ത് നല്‍കിയ കാര്യം പുറത്തുവിട്ടത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിച്ചെങ്കിലും അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടിരുന്നു. ഇതിനിടെ അദ്ദേഹത്തെ കെ പി സി സി അദ്ധ്യക്ഷനാക്കണമെന്ന ആവശ്യവും ചില കോണുകളില്‍ നിന്നുയര്‍ന്നു. കെ പി സി സി അദ്ധ്യക്ഷനായി കെ. സുധാകരനെ നിയമിച്ചതിന് പിന്നാലെ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് മുരളീധരനെ ഹൈക്കമാന്‍ഡ് സജീവമായി പരിഗണിച്ചിരുന്നു. എന്നാല്‍ കണ്‍വീനറാകാന്‍ ഇല്ലെന്ന് അദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിക്കുകയായിരുന്നു.
2024-ല്‍ നടക്കാനാരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പാണ് മുരളീധരന് മുന്നിലുള്ള കടമ്പ. നേതൃത്വവുമായി കുറച്ചുകാലമായി അകന്നുനിന്ന മുരളീധരനെ അനുനയിപ്പിക്കുന്ന നീക്കം കൂടിയാണ് ഹൈക്കമാന്‍ഡ് നടത്തിയിരിക്കുന്നത്

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപ ചിലവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങിയ സംഘം ഇന്ന് രാത്രി യൂറോപ്യന്‍ സന്ദര്‍ശനത്തിനായി യാത്രതിരിക്കും. യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി വന്‍തുകയാണ് വകയിരുത്തിയിരിക്കുന്നത്. വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപയാണ് സര്‍ക്കാര്‍...

റോഷാക്ക് ഒക്ടോബര്‍ 7 ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് ഒക്ടോബര്‍ ഏഴാം തീയതി തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി ക്ലീന്‍ യു എ സര്‍ട്ടിഫിക്കറ്റ് ആണ്...

സാ​ള്‍​ട്ട് വെ​ടി​ക്കെ​ട്ടി​ല്‍ പാ​ക്കി​സ്ഥാ​നെ ത​ക​ര്‍​ത്ത് ഇം​ഗ്ല​ണ്ട്

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ആ​റാം ട്വ​ന്‍റി-20​യി​ല്‍ ത​ക​ര്‍​പ്പ​ന്‍ ജ​യം സ്വ​ന്ത​മാ​ക്കി ഇം​ഗ്ല​ണ്ട്. ഫി​ലി​പ്പ് സാ​ള്‍​ട്ടി​ന്‍റെ(41 പ​ന്തി​ല്‍ 87*) മി​ക​വി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍ ഉ​യ​ര്‍​ത്തി​യ 170 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇം​ഗ്ല​ണ്ട് അ​നാ​യാ​സം മ​റി​ക​ട​ന്ന് പ​ര​മ്ബ​ര​യി​ല്‍ ഒ​പ്പ​മെ​ത്തി​യ​ത്. നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട്...