കെ സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായി ചുമതലയേറ്റു

കെ.പി.സി.സി അധ്യക്ഷനായി കെ സുധാകരന്‍ ചുമതലയേറ്റു. സുധാകരനൊപ്പം വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, പി ടി തോമസ്, ടി സിദ്ദിഖ് തുടങ്ങിയവരും സ്ഥാനമേറ്റെടുത്തു. താരിഖ് അന്‍വര്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പളളി രാമചന്ദ്രന്‍ തുടങ്ങി മുതിര്‍ന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു സ്ഥാനമേറ്റെടുക്കല്‍ ചടങ്ങ്.

തിരുവനന്തപുരത്ത് ഗാന്ധിപ്രതിമയിലും രക്തസാക്ഷി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് അദ്ദേഹം കെ പി സി സി ഓഫീസിലെത്തി അദ്ധ്യക്ഷപദം ഏറ്റെടുത്തത്. സേവാദള്‍ പ്രവര്‍ത്തകര്‍ സുധാകരനെ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി സ്വീകരിച്ചു.

കൊവിഡ് മാനദണ്ഡ പ്രകാരമായിരുന്നു ചടങ്ങെങ്കിലും പ്രവര്‍ത്തകരുടെ ആവേശം അടക്കാന്‍ നേതാക്കള്‍ പാടുപെട്ടു. ചടങ്ങിന്റെ തത്സമയ സംപ്രേഷണം കാണാനും ഓഫീസിനകത്തെ തിരക്ക് ഒഴിവാക്കാനും കെ പി സി സി ആസ്ഥാനത്തിന് മുന്നില്‍ പ്രവര്‍ത്തകര്‍ക്കായി പ്രത്യേകം സ്‌ക്രീന്‍ അടക്കം ഒരുക്കിയിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കാത്തിരിപ്പിന് വിരാമം; തൃശൂര്‍ പൂരം വെടിക്കെട്ട് പൂര്‍ത്തിയായി

കാത്തിരിപ്പിനൊടുവില്‍ നടന്ന പൂരം വെടിക്കെട്ടോടെ തൃശൂര്‍ പൂരത്തിന് ഔദ്യോഗികമായി സമാപനം. കനത്ത മഴയെ തുടര്‍ന്ന് ഒമ്പത് ദിവസത്തിനു ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തേക്കിന്‍കാട് മൈതാനത്ത് പൂരം വെടിക്കെട്ട് നടന്നത്. മഴ...

ഐപിഎൽ: ആദ്യ രണ്ട് സ്ഥാനങ്ങൾ ലക്ഷ്യമിട്ട് രാജസ്ഥാൻ; ജയത്തോടെ സീസൺ അവസാനിപ്പിക്കാൻ ചെന്നൈ

ഐപിഎലിൽ ഇന്ന് സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യത ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞെങ്കിലും ഇന്ന് ചെന്നൈയെ കീഴടക്കാനായാൽ രാജസ്ഥാൻ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിൽ എത്തും....

ഖത്തർ ലോകകപ്പിൽ കളി നിയന്ത്രിക്കാൻ വനിതകളും; ചരിത്ര൦ സൃഷ്ടിക്കാനൊരുങ്ങി ഫിഫ

പുരുഷ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വനിതകൾ റഫറിമാരായി എത്തുന്നു. ഖത്തർ ലോകകപ്പിൽ ആറ് വനിതാ റഫറിമാരാണ് കളി നിയന്ത്രിക്കുന്നത്. ഇതിൽ മൂന്ന് പേർ പ്രധാന റഫറിമാരും മൂന്ന് പേർ അസിസ്റ്റൻ്റ് റഫറിമാരുമാണ്....