ഗ്രൂപ്പുകളെ സഹകരിപ്പിക്കാന്‍ തനിക്ക് നന്നായി അറിയാമെന്ന് നിയുക്ത കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. 50 കൊല്ലമായി താന്‍ രാഷ്ട്രീയരംഗത്തുള്ള വ്യക്തിയാണെന്നും കെ സുധാകരന് പറഞ്ഞു.
കെ സുധാകരന് പറഞ്ഞത്: ”ഗ്രൂപ്പുകളെ സഹകരിപ്പിക്കാന്‍ എനിക്കറിയാം. ഞാന്‍ പുതുമുഖമല്ല, നല്ല രാഷ്ട്രീയ പരിചയമുണ്ട്. 50 കൊല്ലമായി ഈ പണി തുടങ്ങിയിട്ട്. അതുകൊണ്ട് എനിക്ക് അറിയാം, അവരെ എങ്ങനെ സഹകരിപ്പിക്കണമെന്ന്.” അദ്ദേഹം പറഞ്ഞു
എല്ലാ അഭിപ്രായഭിന്നതകളും മാറ്റിവയ്ക്കും. ഒറ്റക്കെട്ടായി തന്നെ മുന്നോട്ടുപോകും. പാര്‍ട്ടിക്കുള്ളില്‍ കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തും. പാര്‍ട്ടിക്കും നേതാക്കന്മാര്ക്കും സ്വീകാര്യമാകുന്ന മാറ്റങ്ങളായിരിക്കും നടപ്പിലാക്കുക.
വ്യത്യസ്ത ശൈലി സ്വീകരിക്കുമ്പോള്‍ അതിന് ഹൈക്കമാന്റ് അനുമതി വേണം. അത് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസിന് പുതിയ മുഖം കൈവരിക്കാന്‍ സാധിക്കും. ”