തിരുവനന്തപുരം: കെ സുരേന്ദ്രന് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരും. സുരേന്ദ്രനെ മാറ്റിനിര്‍ത്തുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും അതിനാല്‍ രാജി വയ്ക്കേണ്ടതില്ലെന്നും ബിജെപി സംസ്ഥാന ഭാരവാഹി യോഗം തീരുമാനിച്ചു.
അതേസമയം പ്രതിസന്ധി പരിഹരിക്കാനുള്ള ചുമതല കേന്ദ്രമന്ത്രി വി മുരളീധരനെ ഏല്‍പ്പിച്ചു.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കെ സുരേന്ദ്രനെതിരെ ഒറ്റതിരിഞ്ഞുള്ള ആക്രമണം ഉണ്ടാവരുതെന്നും ഓണ്‍ലൈന്‍ യോഗത്തില്‍ തീരുമാനിച്ചു. തീരുമാനം എടുക്കുന്നത് ദേശീയ നേതൃത്വത്തിന് വിട്ടുനല്‍കി.
അടുത്ത മാസം ചേരുന്ന ആര്‍എസ്എസ് യോഗത്തില്‍ ബിജെപി സംസ്ഥാന സംഘടന സെക്രട്ടറി എം ഗണേശനെ തിരികെ വിളിക്കാന്‍ ആര്‍എസ്എസിനോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി.