സുരേന്ദ്രന്‍റെ ഡ്രൈവറെ ചോദ്യം ചെയ്യുന്നു

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍റെ ഡ്രൈവര്‍ ലതീഷ്, സെക്രട്ടറി ഡിപിന്‍ എന്നിവരെ പോലീസ് ചോദ്യം ചെയ്യുന്നു. കൊടകര കുഴല്‍പ്പണം ഇടപാടുമായിട്ടാണ് ചോദ്യം ചെയ്യല്‍ എന്നാണു വിവരം. കുഴല്‍പ്പണക്കവര്‍ച്ച നടന്ന ദിവസവും അതിനു തൊട്ടടുത്ത ദിവസങ്ങളിലും മുഖ്യകണ്ണി ധര്‍മരാജന്‍ സുരേന്ദ്രനെയും അദ്ദേഹത്തിന്‍റെ പഴ്സണല്‍ സ്റ്റാഫിനെയും പല തവണ ഫോണില്‍ വിളിച്ചിട്ടുണ്ട്. ഇതാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകാന്‍ ലതീഷിനോടും ഡിപിനോടും ആവശ്യപ്പെടാന്‍ കാരണം.

ഇന്നു രാവിലെ തൃശൂര്‍ പോലീസ് ക്ലബില്‍ ഹാജരായ ഇവരെ കൂടുതല്‍ ചോദ്യം ചെയ്തേക്കും. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം സംബന്ധമായ ആവശ്യങ്ങള്‍ക്കാണ് ധര്‍മരാജന്‍ വിളിച്ചതെന്നാണ് ഇവര്‍ ആദ്യം വെളിപ്പെടുത്തിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ സംബന്ധിച്ച് ലതീഷിനും ഡിപിനും ഒരു കാര്യവുമില്ലെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അതതു മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ അതതു മണ്ഡലങ്ങളില്‍ തന്നെയാണു തയാറാക്കിയിരുന്നത്. തന്നെയുമല്ല, ധര്‍മരാജന്‍റെ മൊഴിയുമായി ഇവരുടെ മറുപടി ഒത്തുപോകുന്നതുമില്ല.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ആലിയാ ഭട്ട് അമ്മയാകുന്നു

ബോളിവുഡ് താരം ആലിയാ ഭട്ടും റൺബീർ കപൂറും ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ആലിയാ ഭട്ട് ഗർഭിണിയാണെന്ന വാർത്ത താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ‘ഞങ്ങൾ കുഞ്ഞ്….ഉടൻ വരും’ എന്നാണ് ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒപ്പം സ്‌കാൻ...

യൂസ്ഡ് കാര്‍ ബിസിനസ്സുകള്‍ക്ക് വിരാമമിട്ട് ഒല

യൂസ്ഡ് കാറുകള്‍ വിരാമമിടാനുള്ള തീരുമാനവുമായി ഒല. ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് യൂസ്ഡ് കാര്‍ ബിസിനസ്സ് ഒല അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ തുടര്‍ച്ചയായി ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുകയാണ് ഒല. ഇതിന്റെ ഭാഗമായാണ് ഒല...

ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ നടന്‍ പ്രസാദ് തൂങ്ങി മരിച്ച നിലയില്‍

സൂപ്പര്‍ഹിറ്റ് ചിത്രം 'ആക്ഷന്‍ ഹീറോ ബിജു' വിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച്‌ ശ്രദ്ധേയനായ നടന്‍ പ്രസാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു. കളമശേരി സ്വദേശി കാവുങ്ങല്‍പറമ്ബില്‍ വീട്ടില്‍ പ്രസാദിനെ (എന്‍എഡി പ്രസാദ്) വീടിനു...