കാബൂള്‍: അഫ്ഗാന് തലസ്ഥാന നഗരമായ കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന വെടിവെപ്പില്‍ സര്‍ക്കാര്‍ സൈനികന് കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കുണ്ട്. ആരാണ് വെടിവെപ്പ് നടത്തിയതെന്ന് സ്ഥിരീകരണമായിട്ടില്ല. ജര്‍മന്‍ സൈന്യമാണ് സംഭവം ട്വീറ്റ് ചെയ്തത്.
താലിബാന് നിയന്ത്രണമേറ്റെടുത്തതിന് പിന്നാലെ രാജ്യംവിടാന്‍ ആയിരങ്ങളാണ് വിമാനത്താവളത്തില്‍ ദിവസങ്ങളായി കാത്തുകെട്ടി കിടക്കുന്നത്. സൈനിക വിമാനങ്ങള്‍ക്ക് പുറമെ സിവിലിയന്‍ വിമാനങ്ങളും രക്ഷാദൗത്യത്തില്‍ പങ്കാളിയാകണമെന്ന് നേരത്തെ അമേരിക്ക ആവശ്യപ്പെട്ടിരുന്നു.