കാബൂള്‍ വിമാനത്താവളത്തില്‍ ഇനിയും ആക്രമണങ്ങള്‍ ഉണ്ടായേക്കാം; മുന്നറിയിപ്പുമായി അമേരിക്ക

വാഷിംങ്ടണ്‍: കാബൂള്‍ അന്തരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇനിയും ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യു.എസ് രഹസ്യാന്വേഷണ ഏജന്‍സി. റോക്കറ്റ് റോഞ്ചറുകള്‍ ഉപയോഗിച്ചോ സ്ഫോടക വസ്തുനിറച്ച കാര്‍ ഓടിച്ചുകയറ്റിയോ ആവും സ്ഫോടനം നടത്തുക എന്നാണ് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

തോക്കുപയോഗിച്ച് ആക്രമണം നടത്തിയ ശേഷമാണ് വ്യാഴാഴ്ചയിലെ സ്ഫോടനം ഉണ്ടായതെന്ന് യുഎസ് മറീന്‍ കോര്‍പ്സ് ജനറല്‍ ഫ്രാങ്ക് മക്കെന്‍സി പറഞ്ഞു. സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം വീണ്ടും വര്‍ധിച്ചേക്കാമെന്നും സൂചിപ്പിച്ചു.സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. ചാവേറായി പൊട്ടിത്തെറിച്ചയാളുടെ ചിത്രവും പുറത്തുവിട്ടിരുന്നു. അമേരിക്കയെ ലക്ഷ്യം വച്ചാണ് സ്ഫോടനം നടത്തിയതെന്ന് പ്രസ്താവനയിലൂടെ അവര്‍ അറിയിച്ചു.

അതേസമയം, ചാവേര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വേട്ടയാടുമെന്ന് ആമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 12 അമേരിക്കന്‍ സൈനികരുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ബൈഡന്റെ പ്രതികരണം. ഈ ആക്രമണം നടത്തിയവരും അമേരിക്കയ്ക്ക് ദോഷം ചെയ്യാന്‍ ആഗ്രഹിക്കുന്നവരും ഇത് അറിയുക; ഞങ്ങള്‍ പൊറുക്കില്ല, നാം മറക്കില്ല, നിങ്ങളെ വേട്ടയാടുകയും, ഇതിനുള്ള മറുപടി നല്‍കുകയും ചെയ്യുമെന്നാണ് ബൈഡന്‍ പറഞ്ഞത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്വിസ് പടയെ കെട്ടുകെട്ടിച്ച്‌ പറങ്കികള്‍

ദോഹ: പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ കെട്ടുകെട്ടിച്ച്‌ പറങ്കിപ്പട. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് സ്വിസ് പടയെ പരാജയപ്പെടുത്തി പറങ്കികള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേയ്ക്ക് പ്രവേശിച്ചു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന്...

കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയും ഐസിടി അക്കാഡമിയുമായി കൈകോര്‍ത്ത് ‘ഡിജിറ്റല്‍ യൂത്ത് ഹാക്കത്തോണ്‍’ അവതരിപ്പിച്ച് നെസ്റ്റ് ഡിജിറ്റല്‍

• സംസ്ഥാനത്തെ നിരവധി പ്രൊഫഷണൽ വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതി ഉപകാരപ്രഥമാകും • വിജയികള്‍ക്ക് 1 ലക്ഷം രൂപവരെ സമ്മാനവും നെസ്റ്റ് ഡിജിറ്റലില്‍ തൊഴിലവസരങ്ങളും കൊച്ചി, ഡിസംബര്‍ 7, 2022: കേരളത്തിലെ മുന്‍നിര വ്യവസായ സംരംഭമായ നെസ്റ്റ് ഗ്രൂപ്പിന്റെ...

ദക്ഷിണകൊറിയന്‍ സിനിമ കണ്ടതിന് ഉത്തരകൊറിയയില്‍ വിദ്യാര്‍ഥികള്‍ക്കു വധശിക്ഷ

സീയൂള്‍: അമേരിക്കയിലെയും ദക്ഷിണകൊറിയയിലെയും സിനിമകള്‍ കണ്ടതിന്‍റെ പേരില്‍ ഉത്തരകൊറിയയില്‍ രണ്ടു വിദ്യാര്‍ഥികളെ വധശിക്ഷയ്ക്കു വിധേയമാക്കിയതായി റിപ്പോര്‍ട്ട്. 16, 17 വയസുള്ള രണ്ട് ആണ്‍കുട്ടിളെയാണു വധിച്ചത്. ഒക്ടോബറില്‍ നടന്ന സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നതെന്ന് ഇന്‍ഡിപെന്‍ഡന്‍റ്, മിറര്‍ വെബ്സൈറ്റുകളിലെ...