കളമശ്ശേരി മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാർ അനിശ്ചിതകാല സമരത്തിൽ

കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് ഇതര രോഗികളുടെ കിടത്തി ചികിത്സ പുനരാരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ഹൗസ് സർജൻമാർ അനിശ്ചിതകാല സമരം ആരംഭിച്ചു. കിടത്തി ചികിത്സ പുനരാരംഭിക്കണമെന്നും മെഡിക്കൽ വിദ്യാർത്ഥികളുടെ ക്ലിനിക്കൽ പരിശീലനം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് രാവിലെ വിദ്യാർഥികൾ ധർണ്ണ നടത്തി. അത്യാഹിത വിഭാഗം ഒഴികെ മറ്റെല്ലാ വിഭാഗം ഡ്യൂട്ടികളും ഒഴിവാക്കിക്കൊണ്ടാണ് സമരം.

ഡിസംബർ 31 ന് കോളേജിന്റെ പ്രവർത്തനം പൂർണമായും പുനരാരംഭിച്ച് ജനുവരി നാല് മുതൽ ഐപി, ഒപി വിഭാവങ്ങൾ ആരംഭിക്കുമെന്നാണ് കോളേജ് അധികൃതർ ഹൗസ് സർജൻമാർക്ക് ഉറപ്പ് നൽകിയിരുന്നത്. എന്നാൽ നാലാം തിയതി മുതൽ ഐപി വിഭാഗം തുറന്ന കാര്യം പൊതുജനങ്ങളെ അറിയിച്ചിരുന്നില്ല. കിടത്തി ചികിത്സ ആരംഭിച്ചിരുന്നെങ്കിലും അടുത്ത ദിവസം അതും നിർത്തലാക്കി. ഹൗസ് സർജൻമാരുടെ സമരം നിയമവിരുദ്ധമാണെന്നാണ് കോളേജി പ്രിൻസിപ്പൽ ഡോക്ടർ വി സതീഷ് വ്യക്തമാക്കിയത്. കോവിഡ് ചികിത്സ മുടങ്ങിയാൽ സമരം ചെയ്യുന്നവർ ഉത്തരവാദികൾ ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കോവിഡ് ഇതര രോഗികൾക്ക് സർക്കാർ ചികിത്സ കിട്ടാതെ വലയുന്ന ഗുരുതര സ്ഥിതിവിശേഷമാണ് സംസ്ഥാനത്തുള്ളത്. ബദൽ സംവിധാനം ഒരുക്കി എന്നവകാശപ്പെടുമ്പോളും, സാധാരണക്കാരായ കോവിഡ് ഇതര രോഗികൾക്ക് സർക്കാർ ചികിത്സ കിട്ടാതാവുകയാണ്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സില്‍വര്‍ ലൈനിന് ബദല്‍; സ്ഥലമേറ്റെടുക്കല്‍ വേണ്ട, കുടിയൊഴിപ്പിക്കല്‍ ഇല്ല, ചെലവും വളരെ കുറവ്: പദ്ധതിയുമായി മെട്രോമാന്‍ കേന്ദ്രത്തിലേക്ക്

മലപ്പുറം: സില്‍വര്‍ ലൈനിന് ബദല്‍ പദ്ധതിയുമായി മെട്രോമാന്‍ ഇ ശ്രീധരന്‍. സ്ഥലമേറ്റെടുക്കലോ, കുടിയൊഴിപ്പിക്കലോ ഇല്ലാതെ നിലവിലെ റെയില്‍പാതയുടെ വികസനം കൊണ്ടുമാത്രം വേഗത്തിലുള്ള ട്രെയിന്‍ യാത്ര സാദ്ധ്യമാകുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. പണച്ചെലവും വളരെ കുറച്ചുമതി. പൊതുജനങ്ങളിലും...

ലക്‌നോവിനെ തകർത്ത് രാജസ്ഥാൻ പോയിന്റ് പട്ടികയിൽ രണ്ടാമത്

ഐപിഎല്ലിലെ നിർണായക പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 24 റൺസിന് പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ്...

എറണാകുളത്ത് ശക്തമായ മഴ; ന​ഗരത്തില്‍ വെള്ളക്കെട്ട്

എറണാകുളം: എറണാകുളത്ത് ശക്തമായ മഴ. കൊച്ചിയിലും നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട്. കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കലൂര്‍ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മഴയില്‍ നഗരത്തിലെ ജ്യൂ സ്ട്രീറ്റ്...