കമല ഹാരിസ് കോവിഡ് വാക്​സിന്‍ ​സ്വീകരിച്ചു

നിയുക്ത അമേരിക്കന്‍ വൈസ്​ പ്രസിഡന്‍റ്​ കമല ഹാരിസ് കോവിഡ്​ ​19ന്‍റെ പ്രതിരോധ വാക്​സിന്‍ ​സ്വീകരിച്ചു. മോഡേണ വാക്​സിനാണ്​ കമല ഹാരിസ്​ സ്വീകരിച്ചത്​. കമല ഹരിസ്​ വാക്​സിന്‍ സ്വീകരിക്കുന്നത്​ ടെലിവിഷനില്‍ തത്സമയം സംപ്രേക്ഷണം ചെയ്​തു.

https://twitter.com/KamalaHarris/status/1343980778246516737

ഡിസംബര്‍ 18ന്​ സര്‍ജന്‍ ജനറല്‍ ജെറോം ആഡംസ്​ വാക്​സിന്‍ സ്വീകരിച്ചതിന്​ പിന്നാലെ വാക്​സിന്‍ സ്വീകരിക്കുന്ന ​പ്രമുഖ വ്യക്തിത്വമാണ്​ കമല ഹാരിസ്.

എല്ലാവരും വാക്​സിന്‍ എടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും വേദനയില്ലാത്തതും സുരക്ഷിതവുമാണെന്നും കമല ഹാരിസ്​ വാക്​സിന്‍ സ്വീകരിച്ചതിന്​ ശേഷം പ്രതികരിച്ചു.

കഴിഞ്ഞയാഴ്ച ജോ ബൈഡനും ഭാര്യയും കോവിഡ്​ പ്രതിരോധ വാക്​സിന്‍ സ്വീകരിച്ചിരുന്നു. ജനുവരി 20നാണ്​ ജോ ബൈഡന്‍ അധികാരമേല്‍ക്കുക. യു.എസില്‍ 1.90 കോടി പേര്‍ക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. മൂന്നുലക്ഷത്തിലധികം പേര്‍ മരിക്കുകയും ചെയ്​തു. വൈറസ്​ വ്യാപനം കൂടുതലുള്ള മേഖലകളില്‍ വാക്​സിന്‍ വിതരണത്തിനും കുത്തിവെപ്പിനും കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന്​ ബൈഡന്‍ വ്യക്തമാക്കിയിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...