കണ്ണുര്‍ സര്‍വകലാശാല സിലബസ് വിവാദം; ഉന്നതവിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടി

കണ്ണുര്‍ സര്‍വകലാശാലയിലെ പി.ജി സിലബസ് വിവാദത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വിഷയം പരിശോധിക്കും. വിവാദത്തില്‍ പ്രതി​പക്ഷ വിദ്യാഭ്യാസ സംഘടനകള്‍ പ്രതിഷേധം ശക്​തമാക്കുന്നതിനിടെയാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപ്പെട്ടിരിക്കുന്നത്​.

വര്‍ഗീയത സിലബസിന്‍റെ ഭാഗമാകുന്നത് അപകടകരമാണ്. സിലബസ് ഉണ്ടാക്കിയത് വി,സി അറിഞ്ഞുകൊണ്ടാകണമെന്നില്ല. സിലബസ് മരവിപ്പിക്കണമോയെന്ന് വി.സിയുടെ വിശദീകരണത്തിന് ശേഷം തീരുമാനിക്കുമെന്നും മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.

അതേസമയം, വിവാദ സിലബസ് മരിവിപ്പിക്കാമെന്ന് വി.സി ഉറപ്പ് നല്‍കിയെന്നാണ് കെ.എസ്.യു വ്യക്തമാക്കുന്നത്. വി.സി യുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് നേതാക്കളുടെ പ്രതികരണം. സിലബസ് പരിശോധിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിക്കുമെന്ന് വി.സി ഉറപ്പു നല്‍കിയതായും കെ.എസ്.യു നേതാക്കള്‍ പറഞ്ഞു. വിഷയത്തില്‍ കെ.എസ്​.യു, യൂത്ത്​ കോണ്‍ഗ്രസ്, ഫ്രറ്റേണിറ്റി, എം.എസ്​.എഫ്​​ പ്രവര്‍ത്തകര്‍ യൂനിവേഴ്​സിറ്റിക്ക്​​ മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഇതിനിടെ സിലബസിനെ പിന്തുണച്ച്‌ യൂണിവേഴ്സിറ്റി യൂണിയന്‍ രംഗത്തെത്തി. സവര്‍ക്കറുടെ പുസ്തകം വിമര്‍ശനാത്മകമായി പഠിക്കണമെന്നാണ് യൂണിയന്‍ ചെയര്‍മാന്‍ എം.കെ ഹസ്സന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ആലിയാ ഭട്ട് അമ്മയാകുന്നു

ബോളിവുഡ് താരം ആലിയാ ഭട്ടും റൺബീർ കപൂറും ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ആലിയാ ഭട്ട് ഗർഭിണിയാണെന്ന വാർത്ത താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ‘ഞങ്ങൾ കുഞ്ഞ്….ഉടൻ വരും’ എന്നാണ് ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒപ്പം സ്‌കാൻ...

യൂസ്ഡ് കാര്‍ ബിസിനസ്സുകള്‍ക്ക് വിരാമമിട്ട് ഒല

യൂസ്ഡ് കാറുകള്‍ വിരാമമിടാനുള്ള തീരുമാനവുമായി ഒല. ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് യൂസ്ഡ് കാര്‍ ബിസിനസ്സ് ഒല അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ തുടര്‍ച്ചയായി ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുകയാണ് ഒല. ഇതിന്റെ ഭാഗമായാണ് ഒല...

ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ നടന്‍ പ്രസാദ് തൂങ്ങി മരിച്ച നിലയില്‍

സൂപ്പര്‍ഹിറ്റ് ചിത്രം 'ആക്ഷന്‍ ഹീറോ ബിജു' വിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച്‌ ശ്രദ്ധേയനായ നടന്‍ പ്രസാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു. കളമശേരി സ്വദേശി കാവുങ്ങല്‍പറമ്ബില്‍ വീട്ടില്‍ പ്രസാദിനെ (എന്‍എഡി പ്രസാദ്) വീടിനു...