അതിര്‍ത്തിയില്‍ പരിശോധന കടുപ്പിച്ച് തമിഴ്‌നാടും കര്‍ണാടകയും

ബംഗളൂരു: കേരളത്തില്‍ നിന്നുളള യാത്രക്കാര്‍ക്ക് അതിര്‍ത്തിയില്‍ പരിശോധന തുടങ്ങി. കേരളത്തില്‍ കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തല്തതില്‍ കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് തമിഴ്‌നാടും കര്‍ണാടകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ടു തവണ വാക്‌സീന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ കടത്തി വിടുന്നുള്ളു.

ഇടുക്കിയിലും തിരുവനന്തപുരത്തുമാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. പരിശോധനക്കായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരം അതിര്‍ത്തിയായ ഇഞ്ചിവിളയിലും ഇതേ തരത്തില്‍ തമിഴ്നാട് പരിശോധന തുടങ്ങി. നിലവില്‍ ആര്‍ ടി പി സി ആര്‍ പരിശോധന ഫലം ഇല്ലാത്തവരുടെ ശരീര താപനില നോക്കും. ഉയര്‍ന്ന താപനില ഉള്ളവരെ ചെക്‌പോസ്റ്റില്‍ വെച്ച് കോവിഡ് പരിശോധനക്ക് വിധേയമാക്കും.

സ്‌പൈസ് ഹെല്‍ത്തുമായി ചേര്‍ന്ന് ആര്‍ ടി പി സി ആര്‍ മൊബൈല്‍ ടെസ്റ്റിങ് യൂണിറ്റാണ് തലപ്പാടിയില്‍ ഏര്‍പ്പെടുത്തുന്നത്. വാളയാറില്‍ മറ്റന്നാള്‍ മുതലായിരിക്കും കര്‍ശന പരിശോധന. വ്യാഴാഴ്ച മുതല്‍ ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ തിരിച്ചയയ്ക്കും.അതേസമയം, തലപ്പാടി അതിര്‍ത്തിയില്‍ കൊവിഡ് പരിശോധനയ്ക്കായി ഇന്നുമുതല്‍ കേരളം സൗകര്യമൊരുക്കും.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ 6 വയസ്സുകാരന്‍ മരിച്ചു

  ബെയ്‌റാംപൂര്‍: പഞ്ചാബിലെ ബെയ്‌റാംപൂരില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറ് വയസ്സുകാരന്‍ മരിച്ചു. തെരുവുനായ്ക്കള്‍ വിടാതെ പിന്തുടര്‍ന്ന് ഓടുമ്ബോഴാണ് ഋത്വിക് എന്ന കുട്ടി കുഴല്‍ക്കിണറിലേക്ക് പതിച്ചത്. ഒമ്ബത് മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാനായത്. 65 മീറ്റര്‍ താഴെ...

പെട്രോള്‍ വില ഇനി ദിവസവും വികസിക്കും; കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ഇന്ധനവില കുറച്ചതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പരിഹാസം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോള്‍ വില ഇനി ദിവസവും വികസിക്കും എന്നാണ് കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ...

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...