അമൃത || SEPTEMBER 12,2021
സോഷ്യൽ മീഡിയയിലൂടെ വിനായക ചതുര്‍ത്ഥി ദിന ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ചിത്രങ്ങള്‍ കരീന കപൂര്‍ പങ്കുവച്ചതിന് പിന്നാലെ സൈബര്‍ ആക്രമണവും ശക്തമാകുന്നു. താരങ്ങൾ തങ്ങളുടെഇന്സ്റ്റഗ്രാം പേജിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ കരീന കപൂറും ഭര്‍ത്താവ് സൈഫ് അലിഖാനും മകന് തൈമൂറും ചേര്‍ന്ന് പ്രാർത്ഥിക്കുന്നത് ആണുള്ളത്.ചിത്രം പങ്കുവെച്ച ഉടനെ തന്നെ നിരവധി കമൻറുകൾ ആണ് പ്രത്യക്ഷപ്പെട്ടത്.
‘ടിം ടിമ്മിന്റെ ചെറിയ കളിമണ്‍ ഗണപതിയുടെയും എന്റെ ജീവിതത്തിന്റെയും സ്നേഹത്തിന്റെയും കൂടെ വിനായക ചതുര്‍ത്ഥി ആഘോഷിക്കുന്നു’ എന്നായിരുന്നു കരീനകപൂർ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.
എന്നാല്‍ വിനായക ചതുര്‍ത്ഥി ആശംസകൾ ആയിരുന്നില്ല മിക്കവരും നൽകിയത് ,മതപരമായി താരത്തെ ആക്ഷേപിക്കുകയായിരുന്നു ചെയ്തത്. മതപരമായും വ്യക്തിഹത്യ നടത്തുന്ന ചില കമന്റുകള്‍ വന്നിരുന്നു . വെറും പേരിന് മാത്രമാണ് മുസ്ലീം എന്ന തരത്തിലുള്ള കമന്റുകളാണ് ആണ് അധികവും. സേയ്ഫ് അലി ഖാന് വിനായകനെ പ്രാര്‍ത്ഥിക്കുന്ന ചിത്രമാണ് ഇത്തരം കമന്റുകള്‍ക്ക് കാരണമായത്.