കനത്ത മൂടല്‍മഞ്ഞ് കരിപ്പൂരിൽ വിമാനങ്ങള്‍ വൈകി

കോഴിക്കോട്: കനത്ത മൂടല്‍മഞ്ഞ് കാരണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകി. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയിട്ടുണ്ട്. രാത്രി 2 മണി മുതല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറങ്ങിയില്ല. കോഴിക്കോട് നിന്നും പുറപ്പെടേണ്ട മസ്‌കത്തിലേക്കുള്ള സലാം എയര്‍, ദോഹയിലേക്കുള്ള ഖത്തര്‍ എയര്‍വേസ്, അബുദബിയിലേക്കുള്ള ഇന്‍ഡിഗോ, ഷാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ സര്‍വീസുകളാണ് വൈകിയത്.

വിമാനത്താവളത്തിനകത്തും പുറത്തും യാത്രക്കാരുടെ തിരക്കാണ്. ഒമാനില്‍ നിന്നുള്ള സലാം എയര്‍ കൊച്ചിയിലും ഖത്തര്‍ എയര്‍വെയ്‌സ് തിരുവനന്തപുരത്തും ഇറക്കിയിരുന്നു.

കോഴിക്കോടു നിന്നും യാത്ര വൈകിയ ഖത്തര്‍ എയര്‍വേയ്‌സ് വിമാനം വൈകിട്ട് 6 മണിക്ക് പുറപ്പെടും. ദുബൈയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കരിപ്പൂരില്‍ എത്തി. രാവിലെ 8:30 ന് വിമാനം പുറപ്പെടും.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നിര്‍ധനരുടെ ഹൃദ്രോഗ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക സഹായ പദ്ധതി

കൊച്ചി -- സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ സഹകരണത്തോടെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക ഹൃദ്രോഗ ചികിത്സാ സംവിധാനം ഒരുക്കിയിരിക്കുന്നു. ഹൃദ്രോഗചികിത്സയില്‍ പ്രധാനപ്പെട്ട ആന്‍ജിയോഗ്രാം കേവലം 7500 രൂപയ്ക്കും ശേഷം ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായി...

ഐ പി ൽ ബാംഗ്ലൂർ ഗുജറാത്ത് പോരാട്ടം ;ബാംഗ്ലൂരിന് ജയം അനിവാര്യം

ഐപിഎല്ലിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ബാംഗ്ലൂരിനെതിരായ ജയ പരമ്പര തുടരാനാണ് ഹാർദിക് പാണ്ഡ്യയും കൂട്ടരും ഇന്നിറങ്ങുന്നത്. എന്നാൽ റോയൽ ചലഞ്ചേഴ്‌സിന് പ്ലേ ഓഫ് സാധ്യത...

പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

രാജ്യത്തെ സാധാരണക്കാർക്ക് പ്രതിസന്ധിയായി പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 3.50 പൈസയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഇതോടെ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 7...