കശ്മീരിനെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ കെ.ടി ജലീല്‍ എം.എല്‍.എയ്ക്കെതിരെ കേസെടുത്തു. പത്തനംതിട്ട കീഴ്വായ്പൂര് പൊലീസാണ് കേസെടുത്തത്.
ആര്‍എസ്എസ് നേതാവിന്റെ ഹര്‍ജിയില്‍ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ പൊലീസിനോട് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി. ജലീല്‍ ഭരണഘടനയെ അപമാനിക്കാനും കലാപം ഉണ്ടാക്കാനുമുള്ള ഉദ്ദേശത്തോടെയുമാണ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
ഐപിസി 163 ബി, പ്രിവന്‍ഷന്‍ ഓഫ് നാഷണല്‍ ഹോണര്‍ ആക്ട് ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഭരണഘടനയെ അപമാനിച്ചു, കലാപാഹ്വാനം നടത്തി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. രണ്ടും ജാമ്യമില്ലാ വകുപ്പുകളാണ്.