കാവ്യ മാധവനെ ഇന്ന് ചോദ്യം ചെയ്യും, രണ്ട് മണിക്ക് ഹാജരാകണം, സ്ഥലം തീരുമാനമായില്ല

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഇന്ന് രണ്ട് മണിക്ക് ഹാജരാകാനാണ് നിര്‍ദ്ദേശം.

സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ചോദ്യം ചെയ്യല്‍. കാവ്യ സ്ഥലത്തില്ലാത്തതിനാല്‍ ഇത് നീണ്ട് പോവുകയായായിരുന്നു. സ്ഥലം സംബന്ധിച്ച്‌് തീരുമാനം കൈക്കൊണ്ടിട്ടില്ല.

ആലുവയിലെ ദിലീപിന്റെ വീടായ പദ്മസരോവരത്തില്‍ വെച്ച്‌ ചോദ്യം ചെയ്യാനായിരുന്നു കാവ്യയുടെ ആവശ്യം. ക്രൈംബ്രാഞ്ച് ആദ്യം ഇത് നിരസിക്കുകയും പോലീസ് ക്ലബ്ബില്‍ എത്താന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. എന്നാല്‍ സാക്ഷി എന്ന നിലയില്‍ എവിടെവെച്ച്‌ ചോദ്യം ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കുണ്ടെന്നായിരുന്നു കാവ്യ മറുപടി നല്‍കിയത്. തുടര്‍ന്ന് നിയോമപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കും സ്വീകാര്യമായ സ്ഥലത്ത് ചോദ്യം ചെയ്യാനാണ് തീരുമാനം.

ആലുവയിലെ വീടിന് പകരം സൗകര്യപ്രദമായ സ്ഥലം പറയാന്‍ കാവ്യയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. താമസസ്ഥലമോ സൗകര്യപ്രദമായ സ്ഥലത്തോ ചോദ്യം ചെയ്യാമെന്നാണ് ചട്ടം. സ്റ്റേഷനില്‍ വിളിപ്പിക്കരുത് എന്ന് മാത്രമേയുള്ളൂവെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതികരണം. പ്രൊജക്ടര്‍ ഉപയോഗിച്ച്‌ ചില വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചും ചില സംഭാഷണങ്ങള്‍ കേള്‍പ്പിച്ചുമാണ് കാവ്യയെ ചോദ്യം ചെയ്യേണ്ടത്. പദ്മ സരോവരം വീട് ഇതിന് പറ്റിയ ഇടമല്ലെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തല്‍.

കാവ്യയുടെ കൊച്ചി വെണ്ണലയിലെ ഫ്‌ളാറ്റില്‍വെച്ചും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. ഇക്കാര്യം കുടുംബം പരിഗണിക്കുകയാണ്. എന്നാല്‍ കാവ്യ ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

സുരാജിന്റെ ഫോണില്‍ നിന്ന് നശിപ്പിച്ച വിവരങ്ങള്‍ ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയവയില്‍ കാവ്യയെക്കുറിച്ചുള്ള പരാമര്‍ശമുണ്ടായിരുന്നു. ഇതില്‍ കാവ്യാ മാധവന്റെ പങ്കിനെക്കുറിച്ച്‌ സൂചന കിട്ടിയതായാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇതില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്. കൂടാതെ കാവ്യയില്‍ നിന്നും കേസ് സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിലീപിനെതിരേ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും കാവ്യയെയും ഒരുമിച്ച്‌ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഇതേക്കുറിച്ച്‌ ക്രൈംബ്രാഞ്ച് അന്തിമതീരുമാനമെടുത്തിട്ടില്ല.

അതേസമയം കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍. സുരാജ് എന്നിവര്‍ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകില്ല. അനൂപിനോട് രാവിലെ പത്ത് മണിക്കും സുരാജിനോട് ഉച്ചയ്ക്ക് രണ്ട് മണിക്കും ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്. ഇരുവരും സ്ഥലത്തില്ലെന്നാണ് വിവരം. പലതവണ ഇരുവരേയും ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനാല്‍ പോലീസ് ക്ലബ്ബില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീട്ടിലെത്തി നോട്ടീസ് നല്‍കുകയായിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...