ഐഎസ്എലിൽ ജംഷഡ്പൂർ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിനു സമനില. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു. ഗ്രെഗ് സ്റ്റുവർട്ട് ജംഷഡ്പൂരിനായി വല ചലിപ്പിച്ചപ്പോൾ സഹൽ അബ്ദുൽ സമദാണ് ബ്ലാസ്റ്റേഴ്സിൻ്റെ മറുപടി ഗോൾ കണ്ടെത്തിയത്. ആദ്യ പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. ഇതോടെ ബ്ലാസ്റ്റേഴ്സ് പരാജമറിയാതെ ഏഴ് മത്സരങ്ങൾ പൂർത്തിയാക്കി. ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻ ബഗാനോട് പരാജയപ്പെട്ടതിനു ശേഷം ഇതുവരെ ബ്ലാസ്റ്റേഴ്സ് തോൽവി അറിഞ്ഞിട്ടില്ല