സംസ്ഥാനത്തെ ഗുണ്ടാ ആക്രമണങ്ങളും കള്ളക്കടത്തും ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെതിരെ പ്രചാരണം ഊര്‍ജിതമാക്കി കോണ്‍ഗ്രസ്. ഇടതുഭരണത്തില്‍ നാടിന്റെ സല്‍പ്പേര് കളങ്കപ്പെട്ടെന്നും ജയിലുകള്‍ ഭരിക്കുന്നത് കുറ്റവാളികളാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആരോപിച്ചു. പ്രാദേശികതലത്തില്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ച് രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കുകയാണ് കോണ്‍ഗ്രസ്.
പുറത്തുനിന്നുള്ളവര്‍ കേരളത്തിന് എന്തുപറ്റിയെന്ന് ചോദിക്കുന്നുവെന്നും കേരളം കള്ളക്കടത്തിന് ആസ്ഥാനമായെന്നും ഉമ്മന്‍ ചാണ്ടി. മലയാളികളെക്കുറിച്ച് ലോകത്തെവിടെയും നല്ല അഭിപ്രായമാണ്, ഇപ്പോള്‍ അവര്‍ക്കെല്ലാം നാണക്കേട്. ജയിലുകള്‍ ഭരിക്കുന്നത് ഗുണ്ടകള്‍ ആണെന്നും അദ്ദേഹം ആരോപിച്ചു.
രൂക്ഷമായ രാഷ്ട്രീയ ആരോപണങ്ങളാണ് കോട്ടയത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉന്നയിച്ചത്. ഗുണ്ടാ ആക്രമണങ്ങളും കള്ളക്കടത്തും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ആക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പ്രതിഷേധം. ആദ്യ അഞ്ച് വര്‍ഷം ഇടതു സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ സവിശേഷതകള്‍ ഉയര്‍ത്തി കാട്ടി രാജ്യത്തിന്റെ ശ്രദ്ധ നേടി. ഇതേരീതിയില്‍ സര്‍ക്കാരിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന ആരോപണങ്ങള്‍ക്കും പ്രചാരണം നല്‍കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ അക്രമ സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ഇടതുപക്ഷത്തിന് മുന്നില്‍ സംസ്ഥാനത്തെ ക്രമസമാധാന നില താളം തെറ്റി എന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. സമീപകാലത്ത് കടുത്ത രാഷ്ട്രീയ ആരോപണങ്ങളിലേക്ക് കടന്നിട്ടില്ലാത്ത ഉമ്മന്‍ച ാണ്ടി ഉള്‍പ്പെടെ രംഗത്തെത്തുന്നത് വിഷയം ജനങ്ങള്‍ക്കിടയില്‍ അതിവേഗം ചര്‍ച്ചയാകാന്‍ ഉപകരിക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ലഭിച്ച ഭീഷണി കത്തിനെതിരെ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും സംയുക്തമായി രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് സായാഹ്ന ധര്‍ണകളും യോഗങ്ങളും നടത്തി സര്‍ക്കാരിനെതിരായ നീക്കം ശക്തമാക്കാന്‍ കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുന്നത്.