ടോക്കൺ ഇല്ലാതെ ബിവറേജസിൽനിന്ന് മദ്യം വാങ്ങാം; സംവിധാനം താൽക്കാലികം

സംസ്ഥാനത്തെ ബിവറേജസ് കോർപറേഷൻ വിൽപനശാലകളിൽ ടോക്കൺ ഇല്ലാതെ മദ്യ വിതരണം തുടങ്ങി. ബെവ് ക്യൂ ആപ്പ് തകരാറിലായതിനാൽ താൽക്കാലികമായാണ് മദ്യവിതരണം ടോക്കൺ ഇല്ലാതെ നടത്തുന്നതെന്ന് ബിവറേജസ് കോർപറേഷൻ വിശദീകരിക്കുന്നു.

കോവിഡ് 19 ലോക്ക്ഡൌണിനുശേഷം മദ്യവിൽപനശാലകൾ തുറന്നപ്പോഴാണ് ബെവ് ക്യൂ ആപ്പ് മുഖേനയുള്ള ടോക്കൺ സംവിധാനം ഏർപ്പെടുത്തിയത്. ബാറുകളിലും ടോക്കൺ ഉപയോഗിച്ച് മദ്യവിതരണത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ, ബാറുകളിൽ വിൽപന ഉയരുകയും ബെവ്കോ വിൽപനശാലകൾ വരുമാനം കുറയുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ ചില ബാറുകളിൽ ടോക്കൺ ഇല്ലാതെ തന്നെ മദ്യം നൽകുന്നുവെന്ന റിപ്പോർട്ടും പുറത്തുവന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...