വിജയവഴിയില്‍ തിരിച്ചെത്താന്‍ ബ്ലാസ്റ്റേഴ്സ്; എതിരാളികള്‍ ഈസ്റ്റ് ബംഗാള്‍

ഐ.എസ്.എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാള്‍ പോരാട്ടം. വാസ്കോയിലെ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ജയത്തോടെ തിരിച്ചുവരാനാകും ബ്ലാസ്റ്റേഴ്സിന്‍റെ ശ്രമം.

കഴിഞ്ഞ മത്സരത്തില്‍ ജംഷഡ്പൂരിനെതിരെ തോല്‍വി വഴങ്ങിയത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച്‌ തിരിച്ചടിയായിരുന്നു.

നിലവില്‍ 23 പോയിന്‍റുമായി ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. പത്ത് പോയിന്‍റുമായി പത്താം സ്ഥാനത്താണ് ഈസ്റ്റ് ബംഗാളിന്‍റെ സ്ഥാനം. അവസാന അഞ്ച് മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സ് രണ്ടെണ്ണത്തില്‍ തോല്‍വി വഴങ്ങി. മൂന്നെണ്ണം ജയിച്ചു. ഇന്ന് ജയിച്ചാല്‍ ഐ.എസ്‌.എല്‍ ലീഗ് ഘട്ടത്തിലെ ബ്ലാസ്റ്റേഴ്സിന്‍റെ എക്കാലത്തെയും മികച്ച പോയിന്‍റ് നേട്ടമാകും. എന്നാല്‍ ഇതുവരെ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചിട്ടില്ലാത്ത കേരളത്തിന് ഇന്നും കാര്യങ്ങള്‍ എളുപ്പമാകില്ല.

ഇന്ന് ബ്ലാസ്റ്റേഴ്സ് നിരയില്‍ ഹോര്‍മിന്‍പാം, ലെസ്കോവിച്, ഖാബ്ര എന്നിവര്‍ ഉണ്ടാകില്ല. അറ്റാക്കില്‍ ഡിയസ് തിരികെയെത്തും.

കഴിഞ്ഞ മത്സരത്തില്‍ ജംഷഡ്പൂര്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയത്. രണ്ടു ഗോളുകളുമായി ഗ്രേഗ് സ്‌റ്റേവര്‍ട്ടും ഒരു ഗോളുമായി ഡാനിയേല്‍ ചീമയുമാണ് ബ്ലാസ്റ്റേഴ്സിനെ തകര്‍ത്തുവിട്ടത്. 45, 48 മിനുറ്റുകളില്‍ ലഭിച്ച പെനാല്‍ട്ടികളിലാണ് സ്‌റ്റേവാര്‍ട്ട് ഗോള്‍ കണ്ടെത്തിയത്. 51 ശതമാനം സമയം പന്ത് കൈവശം വെച്ചിട്ടും സീസണില്‍ മികച്ച പ്രകടനം നടത്തിയ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ മടക്കാനായില്ല.

ഗ്രേഗ് സ്‌റ്റേവര്‍ട്ടിനെയും ബോറിസിനെയും ബോക്‌സില്‍ വീഴ്ത്തിയതിനാണ് ജംഷഡ്പൂരിന് പെനാല്‍ട്ടി ലഭിച്ചത്. സ്‌റ്റേവര്‍ട്ട എടുത്ത ഫ്രീകിക്കില്‍ നിന്നാണ് മൂന്നാമത്തെ ഗോളുണ്ടായത്. ഫ്രികിക്ക് സ്വീകരിച്ച ബോറിസ് പെനാല്‍ട്ടി ബോക്‌സിന്‍റെ മധ്യത്തിലുണ്ടായിരുന്ന ചീമക്ക് ബോള്‍ കൈമാറുകയായിരുന്നു. ഒട്ടും വൈകാതെ ചീമ ബോള്‍ വലയിലെത്തിച്ച്‌ ഈസ്റ്റ് ബംഗാളിന്‍റെ പട്ടിക പൂര്‍ത്തിയാക്കി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...