ബ്ലാസ്റ്റേഴ്സിന് ഇന്ന് അഗ്നിപരീക്ഷ; മുന്നോട്ട് പോകാന്‍ ഒഡിഷയ്ക്കെതിരെ ജയം അനിവാര്യം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കുന്ന തൊണ്ണൂറാം മത്സരത്തില്‍ കേരളാബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഒഡിഷ എഫ്‌സിയെ നേരിടും. റാങ്കിങ് പട്ടികയിലെ അവസാന സ്ഥാനത്തുള്ള ടീമുകളാണ് ഒഡിഷയും ബ്ലാസ്റ്റേഴ്സും. ഒഡിഷ എഫ്‌സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഭാഗമായതിനു ശേഷം മൂന്നു തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ അവസാന മത്സരത്തില്‍ ഒഡിഷ വിജയം സ്വന്തമാക്കിയപ്പോള്‍ ബാക്കി രണ്ടു മത്സരങ്ങളും സമനിലയില്‍ കലാശിച്ചു.

ഈ സീസണില്‍ പതിനഞ്ചു മത്സരങ്ങളില്‍ നിന്നായി എട്ടു പോയിന്റുകള്‍ നേടി ഒഡിഷ എഫ്‌സി പതിനൊന്നാം സ്ഥാനത്തും പതിനാറു മത്സരങ്ങളില്‍ നിന്നായി പതിനഞ്ചു പോയിന്റുകള്‍ നേടി കേരളാബ്ലാസ്റ്റേഴ്‌സ് പത്താം സ്ഥാനത്തുമാണ്. ഇരു ടീമുകളും അവസാന രണ്ടു മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയിരുന്നു. പരിക്കില്‍ നിന്ന് മുക്തനാകാത്തതിനാല്‍ ഫാക്കുണ്ടോ പെരേര ഇന്നിറങ്ങാന്‍ സാധ്യതയില്ല. എന്നാല്‍ സസ്പെന്‍ഷനുകളോ, മറ്റു പരിക്കുകളോ ഇന്നത്തെ മത്സരത്തില്‍ ടീമിനെ അലട്ടുന്നില്ല.

കഴിഞ്ഞ ആറ് മത്സരങ്ങളില്‍ ഒഡീഷ എഫ്‌സിക്ക് വിജയിക്കാനായിട്ടില്ല. ഇതിനെത്തുടര്‍ന്ന് ടീമിന്റെ പ്രധാന പരിശീലകന്‍ സ്റ്റുവര്‍ട്ട് ബാക്സ്റ്ററിനെ പുറത്താക്കിയിരുന്നു. ഈ സീസണില്‍ ഒരേയൊരു വിജയം മാത്രമാണ് ഒഡിഷ സ്വന്തമാക്കിയിട്ടുള്ളത്. എന്നാല്‍ ഈ സീസണിലെ അവരുടെ ഏക വിജയം കേരള ബ്ലാസ്റ്റേഴ്സിനെതിരെയാണ്. ഇത് ടീമിന് ആത്മവിശ്വാസം നല്‍കും. അവസാന മത്സരത്തില്‍ സീസണിലെ നാലാമത്തെ മഞ്ഞ കാര്‍ഡുകള്‍ ലഭിച്ചതിനാല്‍ ഒഡിഷ എഫ്‌സി താരങ്ങളായ ഗൗരവ് ബോറയ്ക്കും മാനുവല്‍ ഒന്‍‌വുവിനും ഇന്നത്തെ മത്സരത്തില്‍ ഇറങ്ങാന്‍ കഴിയില്ല. പക്ഷെ അവസാന മത്സരം നഷ്‌ടമായ ക്യാപ്റ്റന്‍ സ്റ്റീവന്‍ ടെയ്‌ലറുടെ തിരിച്ചുവരവ് ഒഡീഷയെ ശക്തിപ്പെടുത്തും.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...