ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിനു തുടര്‍ച്ചയായ രണ്ടാം തോല്‍വി.
ഒരു ഗോളിനു മുന്നിട്ടുനിന്നശേഷം രണ്ടുഗോള്‍ വഴങ്ങിയാണു ബ്ലാസ്റ്റേഴ്സ് പരാജയം ചോദിച്ചുവാങ്ങിയത്. ജെറി മാവിമിംഗ്താംഗ (54′), പെഡ്രോ മാര്ട്ടിന് (86′) എന്നിവരാണ് ഹോം ഗ്രൗണ്ടില്‍ ഒഡീഷയുടെ ഗോളുകള്‍ നേടിയത്. ഹര്‍മന്‍ജ്യോത് ഖബ്രയുടെ വകയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോള്‍.
രണ്ടാം തോല്‍വി വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തായി. കഴിഞ്ഞ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് ബ്ലാസ്റ്റേഴ്സ് 5-2ന് പരാജയപ്പെട്ടിരുന്നു. 28ന് മുംബൈയ്ക്കെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.