കഴിഞ്ഞ മത്സരത്തില്‍ ഒരു ഗോളിനു ജയിച്ച് ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സിയോടു കണക്കു തീര്‍ത്തിരുന്നു. 70-ാം മിനിറ്റില്‍ രാഹുലിനു പകരക്കാരനായി ഇറങ്ങിയ നിഹാല്‍ സുധീഷിന്റെ പ്രകടനവും ആത്മവിശ്വാസം കൂട്ടുന്നതാണ്. നിഹാലിന് ഇന്നും അവസരം ലഭിച്ചേക്കും. തുടര്‍ച്ചയായ നാലു മഞ്ഞക്കാര്‍ഡുകള്‍ കണ്ട ഇവാന് കലിയൂഷ്നിക്ക് ഇന്നു കളിക്കാനാവില്ല.
അതേസമയം, പ്യൂട്ടിയയുടെ എടികെ ബഗാനിലേക്കുള്ള മാറ്റം ടീമിനെ ബാധിക്കില്ലെന്നു കോച്ച് ഇവാന് വുകോമനോവിച്ച് പറയുന്നു. നിലവില്‍ യുക്രെയ്ന് ക്ലബ്ബില്‍നിന്നു ലോണ്‍ അടിസ്ഥാനത്തില്‍ കളിക്കുന്ന ഇവാന് കലിയൂഷ്നിയെ ബ്ലാസ്റ്റേഴ്സില്‍ നിലനിര്‍ത്താന്‍ ആവുന്നതെല്ലാം ചെയ്യുമെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.
സീസണില്‍ ഒരു വിജയം മാത്രമുള്ള ജംഷഡ്പുര്‍ നിലവില്‍ അഞ്ചു പോയിന്റുമായി പത്താം സ്ഥാനത്താണ്. ക്യാപ്റ്റനും ഇംഗ്ലീഷ് ഡിഫന്‍ഡറുമായ പീറ്റര്‍ ഹാര്ട്ട്ലിയുടെ പുറത്താകലിനുശേഷമുള്ള ടീമിന്റെ ആദ്യ മത്സരംകൂടിയാണ് ഇന്ന്.