സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ 2000 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സില്‍വര്‍ലൈന്‍ പ്രാരംഭപ്രവര്‍ത്തനം തുടങ്ങിയെന്ന് ധനമന്ത്രി വ്യക്തമാക്കി. അതേസമയം, കെ എസ്ആര്ടിസി നവീകരണത്തിനും പുനരുദ്ധാരണത്തിനും 1030 കോടി രൂപ അനുവദിച്ചു. എംസി റോഡ് വികസനത്തിനും കൊല്ലംചെങ്കോട്ട റോഡ് വികസനത്തിനും 1500 കോടി.
ഗതാഗത മേഖലയ്ക്കായുള്ള ആകെ ബജറ്റ് മുന്‍ വര്‍ഷത്തെ 1444 കോടിയില്‍ നിന്നും 1788.67 കോടിയായി ഉയര്‍ത്തി. തുറമുഖങ്ങള്‍, ലൈറ്റ് ഹൗസുകള്‍, ഷിപ്പിംഗ് മേഖല എന്നിവയ്ക്കായി 80.13 കോടി രൂപ വകയിരുത്തി. ഇതില്‍ 69.03 കോടി രൂപ തുറമുഖ വകുപ്പിന്റെ വിഹിതമായിരിക്കും.
റോഡുമാര്‍ഗമുള്ള ചരക്ക് നീക്കത്തില്‍ 20 ശതമാനം ഷിപ്പിംഗിലേക്ക് വഴിതിരിച്ച് വിടുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് തീരദേശ ഷിപ്പിംഗ്. തീരദേശ ഗതാഗത പദ്ധതിക്കായുള്ള ബജറ്റ് വിഹിതം 10 കോടിയായി ഉയര്‍ത്തി.
റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1207.23 കടി രൂപ വകയിരുത്തി. പ്രധാന ജില്ലാ റോഡുകളുടെ വിസനത്തിനും പരിപാലനത്തിനും 62.5 കോടി രൂപ വകയിരുത്തി. ഗതാഗത കുരുക്ക് ഒഴിവാക്കാനും സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിച്ചു. ഗതാഗതക്കുരുക്കുള്ള 20 ജംഗ്ഷനുകള്‍ കണ്ടെത്തും. ഇവിടെ കുരുക്കഴിക്കാന്‍ 200 കോടി രൂപ മാറ്റിവച്ചു.