കേരള ബിസിനസ് ടു ബിസിനസ് മീറ്റ് “വ്യാപാർ 2022” ജൂൺ 16, 17 & 18 ന് കൊച്ചിയിൽ

കൊച്ചി: സംസ്‌ഥാന വ്യവസായ, വാണിജ്യ വകുപ്പ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരള ബിസിനസ് ടു ബിസിനസ് മീറ്റ് – വ്യാപാർ 2022 – ജൂൺ 16 മുതൽ 18 വരെ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കും. സംസ്‌ഥാനത്തെ ലഘു, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉത്പന്നങ്ങൾക്ക് ദേശീയതലത്തിലും വിദേശ വിപണിയിലും വിപണിസാധ്യത ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ബി ടു ബി സംഘടിപ്പിക്കുന്നത്.

സംസ്‌ഥാനത്തിന്‌ പുറത്ത് നിന്ന് വരുന്നവർക്ക് കേരളത്തിലെ ഉത്‌പന്നങ്ങൾ പരിചയപ്പെടുവാനും സംരംഭകരുമായി വാണിജ്യ കൂടിക്കാഴ്ച നടത്താനും അവസരമുണ്ട്. ഭക്ഷ്യ സംസ്ക്കരണം, ഹാൻഡ്‌ലൂം ആൻഡ് ടെക്സ്റ്റയിൽസ്, റബ്ബർ, കയർ, ആയുർവേദ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, ഹാന്റിക്രാഫ്ട് മേഖലകളിലെ ലെം എസ് എം ഇ സംരംഭകർ തങ്ങളുടെ ഉത്‌പന്നങ്ങൾ പരിചയപ്പെടുത്തും. ബയർമാർക്ക് ഇവരുമായി വ്യക്തിഗത വാണിജ്യ കൂടിക്കാഴ്ച നടത്താം.

വ്യാപാർ റെജിസ്ട്രേഷൻ ലിങ്ക്: http://kbm2022sb.keltron.org/public/index.php/buyer

കൂടുതൽ വിവരങ്ങൾക്കുമായി ഫിക്കി കേരള സ്റ്റേറ്റ് കൌൺസിൽ ഓഫീസുമായി ഉടൻ ബന്ധപ്പെടുക +91 484 – 4058041/42, . 9746903555 അല്ലങ്കിൽ ഇ മെയിൽ : [email protected]

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...